എഐ രംഗത്തെ ഉയർന്ന ഡിമാൻഡ് കാരണം ചിപ്പുകളടക്കം ഘടകങ്ങള്‍ക്ക് വില കൂടിയതും ലഭ്യത കുറഞ്ഞതുമാണ് വില കൂടാൻ കാരണം.

ദില്ലി: കമ്പ്യൂട്ടറുകളുടെയും മറ്റ് പ്രധാന ഉൽപ്പന്നങ്ങളുടെയും വില കൂട്ടി ആപ്പിള്‍. മാക്ക് ബുക്കുകളുടെയും, മാക് മിനികളുടെയും അടക്കം വില കൂട്ടി. എം 4 മാക് മിനിയുടെ വില 59,900ൽ നിന്ന് 82,900 രൂപയായി ഉയർന്നു. മാക്ബുക്ക് എയർ എം 5ന് 1,20,900ത്തിൽ നിന്ന് 1,49,900 രൂപയിലേക്ക് ഉയർത്തി. ആപ്പിള്‍ ടിവി, ഹോംപോഡ് എന്നീ ഉൽപന്നങ്ങളുടെ വിലയും കൂടും. പുതുതായി അവതരിപ്പിക്കാൻ പോകുന്ന ഐഫോൺ 18നും ഉയർന്ന വില നൽകേണ്ടി വരും. ഐ പാഡ് വിലയും കൂട്ടി. എന്നാൽ നിലവിലെ ഐ ഫോണുകളുടെ വില കൂട്ടില്ല. എഐ രംഗത്തെ ഉയർന്ന ഡിമാൻഡ് കാരണം ചിപ്പുകളടക്കം ഘടകങ്ങള്‍ക്ക് വില കൂടിയതും ലഭ്യത കുറഞ്ഞതുമാണ് വില കൂടാൻ കാരണം. വില കൂട്ടാതെ നി‌ർവാഹമില്ലെന്ന് ആപ്പിള്‍ വിശദീകരിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred