പാര്‍ട്ടി ഒറ്റക്കെട്ട്, രാഷ്ട്രീയ അക്രമം സിപിഎമ്മിന്‍റെ നയമല്ല: യെച്ചൂരി

Published : Feb 25, 2018, 07:01 PM ISTUpdated : Oct 04, 2018, 07:56 PM IST
പാര്‍ട്ടി ഒറ്റക്കെട്ട്, രാഷ്ട്രീയ അക്രമം സിപിഎമ്മിന്‍റെ നയമല്ല: യെച്ചൂരി

Synopsis

തൃശൂര്‍: പാര്‍ട്ടിയില്‍ ഒരുതരത്തിലുളള അഭിപ്രായ വ്യത്യാസവുമില്ലെന്ന് ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി.  പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്തെടുത്ത തീരുമാനം അന്തിമമാണെന്നും യെച്ചൂരി പറഞ്ഞു.  തൃശ്ശൂരില്‍  നടന്ന പാര്‍ട്ടി സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു യെച്ചൂരി.  

രാഷ്ട്രീയ അക്രമം സിപിഎമ്മിന്‍റെ നയമല്ല. പാര്‍ട്ടി പ്രവര്‍ത്തകരെ ആക്രമിച്ചാല്‍ പ്രതിരോധിക്കും.  തെറ്റ് പറ്റിയിട്ടുണ്ടെങ്കില്‍ തിരുത്തുമെന്നും സീതാറാം യെച്ചൂരി കൂട്ടിച്ചേര്‍ത്തു. 

അതേസമയം, സിപിഎം  സംസ്ഥാന സെക്രട്ടറിയായി കോടിയേരി ബാലകൃഷ്ണൻ തുടരും. തൃശൂരിൽ നടന്ന പാർട്ടി സംസ്ഥാന സമ്മേളനത്തിൽ ഏകകണ്ഠമായായിരുന്നു തിരഞ്ഞെടുപ്പ്. ഡിവൈഎഫ്ഐ അഖിലേന്ത്യ പ്രസിഡന്‍റ് മുഹമ്മദ് റിയാസ്, എഎൻ ഷംസീർ എംഎൽഎ എന്നിവർ ഉൾപ്പെടെ 10 പുതുമുഖങ്ങൾ സംസ്ഥാന സമിതിയിൽ ഇടം നേടി. 

87 അംഗ സമിതിയിൽ മന്ത്രി സി.രവീന്ദ്രനാഥ് ഉൾപ്പെടെ 9 പേരെ ഒഴിവാക്കി. അതേസമയം, മന്ത്രിസഭാ പുനസംഘടന ഉണ്ടാവില്ലെന്ന്  കോടിയേരി ബാലകൃഷ്ണൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.  

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഗര്‍ഭിണിയെ മര്‍ദിച്ച എസ്എച്ച്ഒയ്ക്കെതിരെ കേസെടുക്കണമെന്ന ആവശ്യം ശക്തം; മജിസ്ട്രേറ്റ് തല അന്വേഷണം ആവശ്യപ്പെട്ട് ഹര്‍ജി
സര്‍ക്കാര്‍ സംരക്ഷണമോ? അഴിമതി കേസിൽ പ്രതിയായ ജയിൽ ഡിഐജി വിനോദ് കുമാറിനെതിരായ നടപടി വൈകുന്നു