കെട്ടിപ്പിടിച്ചും ചുംബിച്ചും 'രോഗശാന്തി'; ആള്‍ദൈവം അറസ്റ്റില്‍

Published : Aug 25, 2018, 03:49 PM ISTUpdated : Sep 10, 2018, 01:23 AM IST
കെട്ടിപ്പിടിച്ചും ചുംബിച്ചും 'രോഗശാന്തി'; ആള്‍ദൈവം അറസ്റ്റില്‍

Synopsis

ദാമ്പത്യജീവിതത്തിലെ അസ്വാരസ്യങ്ങള്‍ പരിഹരിക്കാനായിരുന്നു മിക്ക സ്ത്രീകളും ഇയാളെ സമീപിച്ചിരുന്നത്. എന്നാല്‍ രോഗശാന്തിക്കായി  അതിമാനുഷിക ശക്തിയുള്ള തന്‍റെ ചുണ്ടില്‍ നിന്ന് ചുംബനം വാങ്ങുകയും കെട്ടിപ്പിടിക്കുകയും ചെയ്യണമെന്നായിരുന്നു ഇയാളുടെ നിർദേശം

അസം: രോഗശാന്തിക്കായി സ്ത്രീകളുള്‍പ്പെടെയുള്ളവരെ കെട്ടിപ്പിടിക്കുകയും ചുംബിക്കുകയും ചെയ്യുന്ന ആള്‍ദൈവം അറസ്റ്റില്‍. അസമിലെ മൊറിഗാവോനിലാണ് രാം പ്രകാശ് ചൗഹാന്‍ എന്ന ആള്‍ദൈവം അറസ്റ്റിലായത്. 

സ്വയം ബാബയാണെന്ന് അവകാശപ്പെട്ടായിരുന്നു രാം പ്രകാശ് ഗ്രാമത്തില്‍ താമസിച്ചിരുന്നത്. മാനസിക പ്രയാസങ്ങള്‍ നേരിടുന്നവര്‍ക്ക് ഇയാള്‍ പല തരത്തിലുള്ള ചികിത്സയും നല്‍കി. ഇതിനിടെയാണ് ഗ്രാമത്തിലെ ചില സ്ത്രീകളെ ഇയാള്‍ ശാരീരികമായി ചൂഷണം ചെയ്ത് തുടങ്ങിയത്. 

ദാമ്പത്യജീവിതത്തിലെ അസ്വാരസ്യങ്ങള്‍ മാറ്റാന്‍ വഴികളന്വേഷിച്ചെത്തിയ പല സ്ത്രീകളോടും, മനശ്ശാന്തി കിട്ടാന്‍ അമാനുഷിക ശക്തിയുള്ള തന്റെ ചുണ്ടില്‍ നിന്ന് മാന്ത്രിക ചുംബനം വാങ്ങണമെന്നും കെട്ടിപ്പിടിക്കണമെന്നുമൊക്കെ ഇയാള്‍ നിര്‍ദേശിച്ചു. ഇത്തരത്തില്‍ നിരവധി സ്ത്രീകളെ ഇയാള്‍ ചൂഷണം ചെയ്തതായാണ് റിപ്പോര്‍ട്ട്. ഇതിനിടെയാണ് സ്വയം പ്രഖ്യാപിത 'ബാബ' പൊലീസിന്റെ പിടിയിലായിരിക്കുന്നത്. 

എന്നാല്‍ രാം പ്രകാശിന്റെ അമ്മ ഉള്‍പ്പെടെയുള്ള കുടുംബം ഇപ്പോഴും ഇയാള്‍ ആള്‍ദൈവം തന്നെയാണെന്നാണ് വാദിക്കുന്നത്.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

മുട്ട കഴിച്ചാൽ ക്യാൻസർ വരുമോ? വ്യക്തത വരുത്തി എഫ്എസ്എസ്എഐ, 'പരിഭ്രാന്തരാകേണ്ട കാര്യമില്ല, പ്രചാരണം വ്യാജം'
ഇത് കരിനിയമം, ഈ കരിനിയമത്തിനെതിരെ പോരാടാൻ ഞാനും കോൺഗ്രസും പ്രതിജ്ഞാബദ്ധം; പുതിയ തൊഴിലുറപ്പ് പദ്ധതിയിൽ രൂക്ഷ വിമർശനവുമായി സോണിയ ഗാന്ധി