സെല്‍ഫിയെടുക്കുന്നതിന്‍റെ ഗുണം ഇന്ത്യക്കല്ല ചൈനക്കാണ്; മോദിക്കെതിരെ വീണ്ടും രാഹുല്‍ ഗാന്ധി

Published : Nov 06, 2017, 04:53 PM ISTUpdated : Oct 05, 2018, 03:53 AM IST
സെല്‍ഫിയെടുക്കുന്നതിന്‍റെ ഗുണം ഇന്ത്യക്കല്ല ചൈനക്കാണ്; മോദിക്കെതിരെ വീണ്ടും രാഹുല്‍ ഗാന്ധി

Synopsis

ദില്ലി: സെല്‍ഫി എടുക്കുന്നതിന്‍റെ ഗുണം ഇന്ത്യക്കല്ല, മറിച്ച് ചൈനയിലെ യുവജനങ്ങള്‍ക്കാണെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കേന്ദ്രസര്‍ക്കാര്‍ രാജ്യത്ത് തൊഴില്‍ രഹിതരെ സൃഷ്ടിക്കുകയാണ്. എന്നാല്‍ ചൈന ഉല്‍പാദന മേഖലയിലൂടെ തൊഴില്‍ വര്‍ധിപ്പിക്കുകയാണെന്നും ഹിമാചല്‍പ്രദേശിലെ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ രാഹുല്‍ പറഞ്ഞു.

മോദി മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയിലൂടെ വാഗ്ദാനം ചെയ്ത തൊഴിലവസരങ്ങള്‍ എവിടെയെന്ന് രാഹുല്‍ ചോദിച്ചു. ജിഎസ്ടി ലക്ഷക്കണക്കിന് ചെറുകിട കച്ചവടക്കാരെ കഷ്ടത്തിലാക്കിയെന്നും അദ്ദേഹം പറഞ്ഞു. നിങ്ങളുടെ ഫോണിലെ ബട്ടൺ അമത്തുമ്പോഴും ചൈനയിലെ ഒരു യുവാവിന് ജോലി ലഭിക്കുമെന്നും രാഹുല്‍ മുന്‍പ് പറഞ്ഞിരുന്നു. നവംബര്‍ ഒന്‍പതിനാണ് ഹിമാചല്‍പ്രദേശില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഡിസംബര്‍ 18നാണ് ഫലപ്രഖ്യാപനം. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

തെരഞ്ഞെടുപ്പ് വിജയാഘോഷം; മുൻകൂർ അനുമതി വാങ്ങണം, ക്രമസമാധാന ലംഘനം ഉണ്ടാക്കരുത്, നിർദേശം നല്‍കി മലപ്പുറം എസ്പി
നിശാ ക്ലബിലെ തീപിടുത്തത്തിൽ 25 പേർ മരിച്ച സംഭവം; ബെലി ഡാന്‍സിനിടെ ഉപയോഗിച്ച കരിമരുന്നുകളാണ് തീ പടര്‍ത്തിയതെന്ന് അന്വേഷണ റിപ്പോര്‍ട്ട്