അമ്മയെയും മകളെയും കൂട്ടബലാത്സംഗം ചെയ്ത സംഭവത്തില്‍ ഉന്നത പൊലീസ് ഉദ്ദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

Published : Jul 31, 2016, 03:43 PM ISTUpdated : Oct 04, 2018, 07:57 PM IST
അമ്മയെയും മകളെയും കൂട്ടബലാത്സംഗം ചെയ്ത സംഭവത്തില്‍ ഉന്നത പൊലീസ് ഉദ്ദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

Synopsis

ബുലന്ദ്ഷഹറിലെ പൊലീസ് സീനിയര്‍ സൂപ്രണ്ട് വൈഭവ് കിഷന്‍, സിറ്റി എസ്.പി റാം മോഹന്‍ സിങ്, സര്‍ക്ക്ള്‍ ഓഫീസര്‍ ഹിമാന്‍ഷു ഗൗരവ്, സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ റാംസേന്‍ സിങ് എന്നിവരെയാണ് സസ്‌പെന്റ് ചെയ്തത്. ഇതോടൊപ്പം കേസിലെ പ്രതികളെ പിടികൂടാന്‍ പൊലീസിന് 24 മണിക്കൂര്‍ സമയം അനുവദിക്കുന്നതായി മുഖ്യമന്ത്രി അഖിലേഷ് യാദവ് അറിയിച്ചു. അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കാന്‍ ആഭ്യന്തര വകുപ്പ് സെക്രട്ടറിയോടും ഡിജിപിയോടും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. സംഭവത്തില്‍ പ്രതികളെന്ന് സംശയിക്കുന്ന മൂന്ന് പേരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും 15 പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും ഡിജിപി അറിയിച്ചു.

ഡല്‍ഹി-കാണ്‍പുര്‍ ദേശീയ പാത 91ല്‍ വെള്ളിയാഴ്ച രാത്രിയാണ് നോയിഡ സ്വദേശിയായി 35 കാരിയായ യുവതിയും ഇവരുടെ 14 വയസുള്ള മകളും ക്രൂരമായ പീഡനത്തിന് ഇരയായത്. ബന്ധുവിന്‍റെ മരണാനന്തര കര്‍മങ്ങളില്‍ പങ്കെടുക്കാന്‍ നോയിഡയില്‍ നിന്നും ഷാജഹാന്‍പുരിലേക്കു പോകുകയായിരുന്ന കുടുംബമാണ് ആക്രമിക്കപ്പെട്ടത്. നോയിഡയിലെ സെക്ടര്‍ 68 ലെ വീട്ടില്‍നിന്നും വെള്ളിയാഴ്ച അര്‍ധരാത്രിയില്‍ പുറപ്പെട്ട കുംടുംബം സഞ്ചരിച്ചിരുന്ന കാര്‍ ബുലന്ദേശ്വറിലെ ദോസ്ത്പുര്‍ ഗ്രാമത്തിലെത്തിയപ്പോള്‍ കവര്‍ച്ചാ സംഘം ആക്രമിക്കുകയായിരുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

രാജധാനി എക്സ്പ്രസ് ആനക്കൂട്ടത്തിലേക്ക് ഇടിച്ചുകയറി; 8 ആനകൾ ചരിഞ്ഞു, 5 കോച്ചുകൾ പാളം തെറ്റി
ശബരിമല സ്വർണ്ണക്കൊള്ളയില്‍ ഇഡി അന്വേഷണത്തിനുള്ള നടപടികള്‍ തുടങ്ങി, ECIR രജിസ്റ്റർ ചെയ്യാൻ അനുമതി തേടി ഇഡി ഡയറക്ടറേറ്റിന് കത്തയച്ചു