വയോധികയുടെ കൊലപാതകം; പൊലീസ് ചോദ്യം ചെയ്ത പൂജാരി ജീവനൊടുക്കി

Published : Sep 24, 2017, 05:47 PM ISTUpdated : Oct 05, 2018, 12:05 AM IST
വയോധികയുടെ കൊലപാതകം; പൊലീസ് ചോദ്യം ചെയ്ത പൂജാരി ജീവനൊടുക്കി

Synopsis

തൃശ്ശൂര്‍: ചേലക്കരയിലെ വയോധിക കൊല്ലപ്പെട്ട കേസില്‍  പോലീസ് ചോദ്യം ചെയ്തു വിട്ട ക്ഷേത്രപൂജാരി ജീവനൊടുക്കി. ചേലക്കര പുലാക്കോട് സ്വദേശി ഗോപിയെയാണ് വീടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. വീണ്ടും ചോദ്യം ചെയ്യാന്‍ സ്റ്റേഷനില്‍ ഹാജരാകാന്‍  നിര്‍ദ്ദേശിച്ചിരിക്കെയാണ് സംഭവം.

ചേലക്കര പുലാക്കോട് കഴിഞ്ഞ ബുധനാഴ്ചയാണ് വയോധികയുടെ മൃതദേഹം ചാക്കില്‍ കെട്ടിയ നിലയില്‍ കണ്ടെത്തിയത്.  ക്ഷേത്രത്തിനു സമീപതെ  പൊന്തക്കാട്ടിലായിരുന്നു മൃതദേഹം.  കൊലപാതകവുമായി ബന്ധപ്പെട്ട് നിരവധി പേരെ പൊലീസ് ചോദ്യം ചെയ്തിരുന്നു. അക്കൂട്ടത്തിലാണ് ക്ഷേത്രം പുജാരിയായ  ഗോപിയേയും പോലീസ് ചോദ്യം ചെയ്തത്.  

വീട്ടില്‍ ഒറ്റയ്ക്ക് താമസിച്ചിരുന്ന എഴുപതുകാരി കല്യാണിയെ കഴുത്തു ഞെരിച്ചാണ് കൊലപ്പെടുത്തിയത്. കഴുത്തു ഞെരിക്കാന്‍ ഉപയോഗിച്ച തുണിയില്‍ നിലവിളക്കിലെ എണ്ണ കണ്ടെത്തിയിരുന്നു. മാത്രവുമല്ല  ചേലക്കരയിലെ ഒരു ധനകാര്യ സ്ഥാപനത്തിലേക്ക് സ്വര്‍ണം വില്‍ക്കാനുണ്ട് എന്നുപറഞ്ഞ് ഒരു ഫോണ്‍കോളും ലഭിച്ചിരുന്നു. 

ഈ സൂചനകളുടെ അടിസ്ഥാനത്തില്‍ ഗോപി ഉള്‍പ്പടെ ഉള്ളവരെ വീണ്ടും ചോദ്യം ചെയ്യാനായി പോലീസ് വിളിപ്പിച്ചിരുന്നു. അതിനിടെയാണ്  ഗോപിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.  ചേലക്കര പോലീസ് എത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
click me!

Recommended Stories

വമ്പൻ വാഗ്ദാനങ്ങൾ! ഓരോ കുടുംബത്തിനും മാസം 2,500 രൂപ, വൈദ്യുതി ബില്ലിൽ 50 ശതമാനം സബ്സിഡി; പദ്ധികളുമായി ട്വന്‍റി 20
അസാധാരണ സംഭവങ്ങൾ, വിജയ്‍യുടെ നാമനിർദേശ പത്രികകളിൽ വൻ പിഴവ്; രണ്ട് മണ്ഡലങ്ങളിൽ നൽകിയ പത്രികകളിൽ വ്യത്യാസം