
കൊച്ചി: മയക്കുമരുന്നുമായി സീരിയൽ നടി പിടിയിലായ കേസിന്റെ അന്വേഷണം സിനിമ-സീരിയൽ രംഗത്തേക്കും. നടി താമസിച്ചിരുന്ന ഫ്ലാറ്റിൽ, അഭിനയ രംഗത്തുള്ളവർ പങ്കെടുത്ത ലഹരിമരുന്ന് പാർട്ടികള്‍ നടന്നിരുന്നെന്ന് വ്യക്തമായ സാഹചര്യത്തിലാണ് നീക്കം. ഇവർ ലഹരിമരുന്ന് കടത്തുമായി ബന്ധമുള്ളവരാണോ എന്നറിയാൻ ചോദ്യം ചെയ്യലിന് ഒരുങ്ങുകയാണ് പൊലീസ്.
നടി അശ്വതി ബാബു താമസിച്ചിരുന്ന കാക്കനാട് പാലച്ചുവട്ടിലെ ഫ്ലാറ്റിൽ ലഹരിമരുന്ന് പാർട്ടികള്‍ നടന്നുവെന്ന കണ്ടെത്തലിനെ തുടർന്നാണ് ഇവിടെയെത്തിയിരുന്നവരിലേക്കും അന്വേഷണം വ്യാപിപ്പിക്കാൻ തീരുമാനിച്ചത്. സിനിമ സീരിയൽ രംഗത്തുള്ള പലരും കാക്കനാട്ടെ ഫ്ലാറ്റിൽ സ്ഥിരം സന്ദർശകരായിരുന്നുവെന്നും പൊലീസിന് വിവരം ലഭിച്ചു. നടിയുടെ ഫോൺ നമ്പർ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിൽ ഗോവ ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ ലഹരി മരുന്ന് ഇടപാടുകാരുമായി അശ്വതി ബാബു ബന്ധം പുലർത്തിയിരുന്നുവെന്ന് തെളിഞ്ഞിട്ടുണ്ട്.
ഈ സാഹചര്യത്തിൽ ഇവരുടെ സ്ഥിരം ഇടപാടുകാരിൽ ആർക്കെങ്കിലും ലഹരി മരുന്നു കടത്തുമായി ബന്ധമുണ്ടോയെന്നു കണ്ടെത്താനാണ് നീക്കം. ഇതിനായി ഫ്ലാറ്റിലെ സന്ദർശകരായിരുന്നു സിനിമ സീരിയൽ താരങ്ങളെ ഉൾപ്പെടെ ചോദ്യം ചെയ്യും. നടിയുടെ അടുത്ത ബന്ധുവായ തിരുവനന്തപുരം സ്വദേശിയെ കേന്ദ്രീകരിച്ചും പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. വീട്ടുവളപ്പിൽ കഞ്ചാവ് ചെടികള് നട്ടു വളർത്തിയതിന് ഇയാളെ നേരത്തേ പൊലീസ് പിടികൂടിയിരുന്നു. അതേസമയം റിമാൻഡിലുള്ള നടിയെയും ഡ്രൈവറും സഹായിയുമായ നാട്ടകം സ്വദേശി ബിനോഏബ്രഹാമിനെയും വീണ്ടും കസ്റ്റഡിയിൽ വാങ്ങി കൂടുതൽ തെളിവെടുപ്പ് നടത്താനും അന്വേഷണ സംഘം തീരുമാനിച്ചു.
ഈ മാസം 16ന് ആണ് എംഡിഎംഎ ഇനത്തിൽപ്പെട്ട മയക്കുമരുന്നുമായി നടി അശ്വതി ബാബുവും സഹായി ബിനോയും കാക്കനാട്ടെ ഫ്ലാറ്റിൽ നിന്ന് പിടിയിലായത്.ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ ലഹരി മരുന്ന് ഇടപാടുകാരുമായി അശ്വതി ബാബു ബന്ധം പുലർത്തിയിരുന്നുവെന്ന് തെളിഞ്ഞിട്ടുണ്ട്.ഈ സാഹചര്യത്തിൽ ഇവരുടെ സ്ഥിരം ഇടപാടുകാരിൽ ആർക്കെങ്കിലും ലഹരി മരുന്നു കടത്തുമായി ബന്ധമുണ്ടോയെന്നു കണ്ടെത്താനാണ് നീക്കം. ഇതിനായി ഫ്ലാറ്റിലെ സന്ദർശകരായിരുന്നു സിനിമ സീരിയൽ താരങ്ങളെ ഉൾപ്പെടെ ചോദ്യം ചെയ്യും. നടിയുടെ അടുത്ത ബന്ധുവായ തിരുവനന്തപുരം സ്വദേശിയെ കേന്ദ്രീകരിച്ചും പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
വീട്ടുവളപ്പിൽ കഞ്ചാവ് ചെടികള് നട്ടു വളർത്തിയതിന് ഇയാളെ നേരത്തേ പൊലീസ് പിടികൂടിയിരുന്നു. അതേ സമയം റിമാൻഡിലുള്ള നടിയെയും ഡ്രൈവറും സഹായിയുമായ നാട്ടകം സ്വദേശി ബിനോ ഏബ്രഹാമിനെയും വീണ്ടും കസ്റ്റഡിയിൽ വാങ്ങി കൂടുതൽ തെളിവെടുപ്പ് നടത്താനും അന്വേഷണ സംഘം തീരുമാനിച്ചു. ഈ മാസം 16ന് ആണ് എംഡിഎംഎ ഇനത്തിൽപ്പെട്ട മയക്കുമരുന്നുമായി നടി അശ്വതി ബാബുവും സഹായി ബിനോയും കാക്കനാട്ടെ ഫ്ലാറ്റിൽ നിന്ന് പിടിയിലായത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam