മഴക്കെടുതി: മരിച്ചവരുടെ എണ്ണം 29 ആയി; സംസ്ഥാനത്ത് ജാഗ്രതാ നിർദ്ദേശം തുടരുന്നു

By Web TeamFirst Published Aug 10, 2018, 8:08 PM IST
Highlights

സംസ്ഥാനത്ത് കാലവർഷക്കെടുതിയിൽ ഇന്നലെയും ഇന്നുമായി 29 പേർ മരിച്ചു. ശക്തമായ മഴ തുടരുന്നതിനാൽ സംസ്ഥാനത്തെങ്ങും അതീവജാഗ്രതാ നിർദ്ദേശം തുടരുകയാണ്. വടക്കൻ കേരളത്തിലും മധ്യകേരളത്തിലും അതിതീവ്ര മഴ 48 മണിക്കൂർ കൂടി ഉണ്ടാകുമെന്നാണ് കാലാവസ്ഥാന നിരീക്ഷണകേന്ദ്രത്തിൻറെ മുന്നറിയിപ്പ്.

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷക്കെടുതിയിൽ ഇന്നലെയും ഇന്നുമായി 29 പേർ മരിച്ചു. ശക്തമായ മഴ തുടരുന്നതിനാൽ സംസ്ഥാനത്തെങ്ങും അതീവജാഗ്രതാ നിർദ്ദേശം തുടരുകയാണ്. വടക്കൻ കേരളത്തിലും മധ്യകേരളത്തിലും അതിതീവ്ര മഴ 48 മണിക്കൂർ കൂടി ഉണ്ടാകുമെന്നാണ് കാലാവസ്ഥാന നിരീക്ഷണകേന്ദ്രത്തിൻറെ മുന്നറിയിപ്പ്.

ഞായറാഴ്ച വരെയുള്ള പൊതുപരിപാടികൾ റദ്ദാക്കിയ മുഖ്യമന്ത്രി നാളെ പ്രളയബാധിത പ്രദേശങ്ങൾ ഹെലികോപ്റ്ററിൽ സന്ദർശിക്കും. കണക്ക് കൂട്ടലുകളെല്ലാം തെറ്റിച്ചുള്ള തീവ്രമായ മഴയും അണക്കെട്ടുകളിൽ ഉയരുന്ന നീരൊഴുക്കും. ആശങ്കകളുണ്ടെങ്കിലും സമീപകാലത്ത് കേരളം കാണാത്ത പ്രളയ ദുരിതം നേരിടാനുള്ള ഒരുക്കങ്ങളിലാണ് സർക്കാർ.നാളെ മുഖ്യമന്ത്രിയും റവന്യുമന്ത്രിയും ചീഫ് സെക്രട്ടറിയും ഡിജിപിയും പ്രത്യേക ഹെലികോപ്റ്ററിൽ പ്രളയ ബാധിത പ്രദേശങ്ങൾ സന്ദർശിക്കും. എറണാകുളവും ഇടുക്കിയുമടക്കം ആറിടങ്ങളിൽ നേരിട്ടറിങ്ങി മുഖ്യമന്ത്രി ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് മേൽ നോട്ടം വഹിക്കും. വിവിധ ജില്ലകളിൽ രക്ഷാപ്രവർത്തനങ്ങൾക്ക് മന്ത്രിമാരെത്തി.

ആശങ്കകളുണ്ടെങ്കിലും ഏത് സാഹചര്യവും നേരിടാനുള്ള ഒരുക്കങ്ങളിലാണ് സർക്കാർ. രാവിലെ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നിരുന്നു. ഇടുക്കി അണക്കെട്ടിലെ സ്ഥിതി അപ്പപ്പോൾ സെക്രട്ടറിയേറ്റിലെ കൺട്രോൾ റൂമിൽ നിന്നും റവന്യുവകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി പിഎച്ച് കുര്യൻറെ നേതൃത്വത്തിലുള്ള സംഘം വിലയിരുത്തുന്നു. റവന്യു-കെഎസ്ഇബി ഉദ്യോഗസ്ഥർക്ക് വിവരങ്ങൾ പരസ്പരം വിവരങ്ങൾ കൈമാറുന്നു. വിവിധ സൈനികവിഭാഗങ്ങൾ സംസ്ഥാനത്ത് രക്ഷാ പ്രവർത്തനം തുടരുന്നു. കണ്ണൂർ,കോഴിക്കോട്, വയനാട്, ഇടുക്കി,മലപ്പുറം എന്നീ ജില്ലകളിൽ ആറ് കോളം കരസേനാ സംഘം ഇതിനകമുണ്ട്. കൂടാതെ എൻഡിആർഫ് സംഘവും വ്യോമ-നാവികസേനാ വിഭാഗങ്ങളും രംഗത്തുണ്ട്. സ്വതാന്ത്ര ദിനത്തിലെ ഗവർണ്ണറുടെ വിരുന്ന് സൽക്കാരം റദ്ദാക്കി. തലസ്ഥാനത്തെ ഓണാഘോഷ പരിപാടികൾ റദ്ദാക്കാനിടയുണ്ട്.

അതേസമയം, ജലനിരപ്പ് അനിയന്ത്രിതമായി ഉയര്‍ന്നതോടെ ഇടുക്കി ചെറുതോണി അണക്കെട്ടിന്‍റെ എല്ലാ ഷട്ടറുകളും തുറന്നു. പെരിയാർ തീരത്ത് അതീവ ജാഗ്രതാ നിർദേശം തുടരുന്നു. ചെറുതോണി പാലം മുങ്ങി. ടൗണിൽ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. സെക്കന്റിൽ 750 ഘനമീറ്റർ വെള്ളമാണ് ഇപ്പോൾ ഒഴുക്കിവിടുന്നത്. ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2400 അടിയാകുന്നതുവരെ ഷട്ടറുകൾ തുറന്നുവ

click me!