
ദില്ലി: റസ്റ്റോറന്‍റുകളില്‍ സര്‍വ്വീസ് ചാര്‍ജ് നിര്‍ബന്ധമാക്കുന്നത് വിലക്കി കേന്ദ്ര ഭക്ഷ്യമന്ത്രാലയം മാര്‍ഗരേഖ പുറത്തിറക്കി. ഇതുസംബന്ധിച്ച മാര്‍ഗരേഖ കേന്ദ്ര ഭക്ഷ്യമന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് നല്‍കി. ഉപഭോക്താക്കള്‍ക്ക് താല്‍പര്യമില്ലെങ്കില്‍ സര്‍വ്വീസ് ചാര്‍ജ് ഈടാക്കാന്‍ പാടില്ല. മാത്രമല്ല എത്രയാണ് സര്‍വീസ് ചാര്‍ജ് എന്ന് നിശ്ചയിക്കാന്‍ ഹോട്ടലുകള്‍ക്കോ റസ്‌റ്റോറന്റുകള്‍ക്കോ അവകാശമില്ല. എത്രയാണ് സര്‍വീസ് ചാര്‍ജ് നല്‍കേണ്ടത് എന്ന് തീരുമാനിക്കാനുള്ള അവകാശവും ഉപഭോക്താവിനാണെന്നു കേന്ദ്രസര്‍ക്കാരിന്റെ നടപടികള്‍ വിശദീകരിച്ചുകൊണ്ട് കേന്ദ്രമന്ത്രി രാം വിലാസ് പസ്വാന്‍ പറഞ്ഞു.
റസ്റ്റോറന്‍റുകളില്‍ 5 മുതല്‍ 20 ശതമാനം വരെ സര്‍വ്വീസ് ചാര്‍ജ് ഈടാക്കുന്ന സാഹചര്യമാണ് നിലവിലുണ്ടായിരുന്നത്. അതിനെതിരെ വ്യാപകമായ പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ മാര്‍ഗ്ഗരേഖ പുറത്തിറക്കിയത്.
ഹോട്ടലുകളിലും റസ്റ്ററന്റുകളിലും സര്‍വീസ് ചാര്‍ജ് നിര്‍ബന്ധമല്ലെന്നും സേവനത്തില്‍ ഉപഭോക്താക്കള്‍ തൃപ്തരല്ലെങ്കില്‍ അത് നല്‍കേണ്ടതില്ല എന്നും വ്യക്തമാക്കി ബോര്‍ഡ് വയ്‌ക്കണമെന്നും പുതിയ നിര്‍ദ്ദേശത്തില്‍ പറയുന്നുണ്ട്. മുമ്പ് നല്‍കിയ നിര്‍ദ്ദേശം പാലിക്കപ്പെടാതിരുന്നതിനെ തുടര്‍ന്നാണ് ഇപ്പോള്‍ പുതിയ സര്‍ക്കുലര്‍ സംസ്ഥാനങ്ങള്‍ക്ക് അയച്ചിരിക്കുന്നത്. ഉപഭോക്താക്കളില്‍ നിന്ന് സര്‍വീസ് ചാര്‍ജ് ഈടാക്കുമെങ്കിലും അത് ജീവനക്കാരിലേക്ക് എത്താറില്ലെന്ന ആരോപണത്തെ തുടര്‍ന്നാണ് കേന്ദ്രം നടപടി എടുത്തത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam