മലയാളിക്ക് ആമിയെ നഷ്ടമായിട്ട് ഇന്നേയ്ക്ക് ഏഴു വര്‍ഷം

By Web DeskFirst Published May 31, 2016, 2:25 AM IST
Highlights

പ്രിയപ്പെട്ട പക്ഷി നിന്റെവാക്കുകളില്‍ പ്രണയം ചൂടുപിടിക്കുന്നു... 
വാക്യങ്ങള്‍ സിരകളില്‍ പ്രണയത്തിന്റെ അഗ്നി ആളിപ്പടര്‍ത്തുന്നു... 

അതെ മലയാളത്തില്‍ പ്രണയത്തെ തുറന്നെഴുതി ഇത്രമേല്‍ മനോഹരമാക്കിയൊരു കഥാകാരി വേറേ ഉണ്ടായിട്ടേയില്ല. സ്വപ്നലോകത്ത് നിന്ന് ഇറങ്ങിവന്ന ആ സര്‍ഗഭാവനയ്‌ക്ക് ഭാഷ ഒരു തടസ്സമേ ആയിരുന്നില്ല. ഇഗ്ലീഷില്‍ സമ്മര്‍ ഇന്‍ കല്‍ക്കത്ത, അല്‍ഫബറ്റ് ഓഫ് ദ ലസ്റ്റ്, ദ ഡിസ്റ്റന്‍ഡ്, ഓള്‍ഡ് പ്ലേ ഹൗസ്, കളക്ടട് പോയംസ് തുടങ്ങിയ കവിതാ സമാഹാരങ്ങളുടെ കര്‍ത്താവായ കമലാദാസ്... എന്റെ കഥയിലെ ആമി,  നീര്‍മാതള പൂക്കളെ മലയാള കഥാലോകത്തിന്  സമ്മാനിച്ച മാധവിക്കുട്ടി...  ആമിയായും മാധവിക്കുട്ടിയായും കമലാ ദാസായും കമലാ സുരയ്യയായും അവര്‍  എഴുത്തിലും ഒപ്പം ജീവിത്തിലും പകര്‍ന്നാട്ടങ്ങള്‍ നടത്തി.

മലയാളിയുടെ കപടസദാചാര ബോധത്തെ വാക്കിന്റെ സൂചിമുന കൊണ്ട് കുത്തി നോവിച്ചു. മതിലുകള്‍, നരിച്ചീറുകള്‍ പറക്കുമ്പോള്‍, ബാല്യകാല സ്മരണകള്‍, ചേക്കേറുന്ന പക്ഷികള്‍, ഡയറിക്കുറിപ്പുകള്‍ അങ്ങനെ അങ്ങനെ എത്രയോ രചനകള്‍. കഥകളുടെയും കവിതകളുടെയും ലോകത്ത് നിന്ന് മറ്റേതോ ലോകത്തെ ചന്ദനമരത്തിലേക്ക് ആ പക്ഷി ചേക്കേറി. പാളയം പള്ളിയുടെ പിന്നാമ്പുറത്തെ ആ മരച്ചോട്ടില്‍ ഇന്നും ആ ഓര്‍മ്മങ്ങള്‍ ഉറങ്ങുന്നുണ്ട്. മലയാളത്തിന് നഷ്‌ടപ്പെട്ട നീലാംബരിയുടെ ഓര്‍മ്മകള്‍.

click me!