ശബരിമല: വിവിധ ഹര്‍ജികള്‍ ഇന്ന് ഹൈക്കോടതി പരിഗണിക്കും

By Web TeamFirst Published Dec 3, 2018, 7:54 AM IST
Highlights

ശബരിമലയുമായി ബന്ധപ്പെട്ട വിവിധ ഹര്‍ജികൾ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ശബരിമലയില്‍ പൊലീസ് നടപടിക്കിടെ പരിക്കേറ്റ മട്ടാഞ്ചേരി സ്വദേശി സരോജം നഷ്ടപരിഹാരം വേണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി കോടതിലെത്തും.

കൊച്ചി: ശബരിമലയുമായി ബന്ധപ്പെട്ട വിവിധ ഹര്‍ജികൾ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ശബരിമലയില്‍ പൊലീസ് നടപടിക്കിടെ പരിക്കേറ്റ മട്ടാഞ്ചേരി സ്വദേശി സരോജം നഷ്ടപരിഹാരം വേണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി ഇന്ന് കോടതിയുടെ പരിഗണനയിലെത്തും. വാഹനങ്ങള്‍ക്ക് പൊലീസിന്‍റെ പാസ് ഏര്‍പ്പെടുത്തിയതിനെതിരെ വാഹന ഉടമകള്‍ സമര്‍പ്പിച്ച ഹര്‍ജിയും ഇന്ന് കോടതി പരിഗണിക്കും. ശബരിമല സ്‌പെഷ്യൽ കമ്മീഷണർ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിൽ കോടതി സ്വമേധയാ എടുത്ത കേസുകളും ഇന്ന് പരിഗണിക്കുന്നുണ്ട്. 

അതേസമയം, ശബരിമലയുമായി ബന്ധപ്പെട്ട ഹൈക്കോടതി വിധികൾക്കെതിരേ സുപ്രീംകോടതിയെ സമീപിക്കാൻ സർക്കാർ നീക്കം. മൂന്നംഗ സമിതിയെ നിയോഗിച്ച ഹൈക്കോടതി വിധിക്കെതിരെ ബുധനാഴ്ച സുപ്രീം കോടതിയെ സമീപിക്കാനാണ് സംസ്ഥാന സർക്കാരിന്‍റെ തീരുമാനം. സർക്കാർ നേരിട്ടു സമീപിക്കാതെ പോലീസ് വഴി നീക്കം നടത്താനാണ് ആലോചനയെന്നാണ് സൂചന. ഹൈക്കോടതിയുടേത് ഭരണഘടനാവിരുദ്ധ നടപടി എന്നാണ് സർക്കാരിന്‍റെ വാദം. ശബരിമലയുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിൽ നിലനിൽക്കുന്ന 52 ഹർജികളും സുപ്രീംകോടതി പരിഗണിക്കണമെന്നും സർക്കാർ ആവശ്യപ്പെടും. 

click me!