വിവാഹിതയായ കാമുകിയുടെ നഗ്നചിത്രങ്ങള്‍ പ്രചരിപ്പിച്ചു; യുവാവ് റിമാന്‍റില്‍

Web Desk |  
Published : Jul 11, 2018, 10:24 AM ISTUpdated : Oct 04, 2018, 02:56 PM IST
വിവാഹിതയായ കാമുകിയുടെ നഗ്നചിത്രങ്ങള്‍ പ്രചരിപ്പിച്ചു; യുവാവ് റിമാന്‍റില്‍

Synopsis

അവിഹിത ബന്ധത്തിലായ വിവാഹിതയും കാമുകനും പണത്തിന്‍റെ പേരില്‍ തെറ്റിയപ്പോള്‍ സംഭവിച്ചത് സെക്സ് ബ്ലാക്മെയില്‍

കറുകച്ചാല്‍: അവിഹിത ബന്ധത്തിലായ വിവാഹിതയും കാമുകനും പണത്തിന്‍റെ പേരില്‍ തെറ്റിയപ്പോള്‍ സംഭവിച്ചത് സെക്സ് ബ്ലാക്മെയില്‍. കോട്ടയം കറുകച്ചലിലാണ് സംഭവം അരങ്ങേറിയത്.മേസ്തിരി പണിക്കാരനായ ഷമീറും പെണ്‍മക്കളുള്ള വീട്ടമ്മയായ യുവതിയും തമ്മില്‍ രണ്ടു വര്‍ഷമായി പ്രണയത്തിലാണ്. പ്രണയം മുതലെടുത്ത് വീട്ടമ്മയെ ഇയാള്‍ പല സ്ഥലങ്ങളിലും കൊണ്ടു പോയിരുന്നു. തുടര്‍ന്ന് ഇവരുടെ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തുകയും ചെയ്തിട്ടുണ്ട്.  കഴിഞ്ഞയാഴ്ച വീട്ടമ്മ ഷമീറിന് കടമായി നല്‍കിയ പണം തിരികെ ചോദിച്ചതിനെ തുടര്‍ന്ന് ഇരുവരും വഴക്കിട്ടു. 

ഇരുവരും പിണങ്ങിയതിന് പിന്നാലെ 46 കാരി കാമുകിയുടെ നഗ്നചിത്രങ്ങള്‍ ഷമീര്‍ ഇവരുടെ  പെണ്‍മക്കള്‍ക്ക് അയച്ചു കൊടുത്തു. സംഭവം വിവാദമായതോടെ യുവതി പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇയാള്‍ക്കെതിരേ ബലാത്സംഗത്തിനും സൈബര്‍ നിയമപ്രകാരവും കേസെടുത്തിരിക്കുകയാണ്. ഡിവൈഎസ്പി സുരേഷ്‌കുമാര്‍, എസ്‌ഐ മാരായ ജോബ് ജേക്കബ്, റിജു എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'മലനിരകൾ നമ്മെ വിളിക്കുകയാണോ, ഇത് കണ്ടിട്ട് എന്ത് തോന്നുന്നു', വീഡിയോയുമായി ഐഎഫ്എസ് ഉദ്യോഗസ്ഥൻ
ഗുഡ്സ് ഓട്ടോ ഡ്രൈവർക്ക് നേരെ ആൾക്കൂട്ട മർദനം, ദൃശ്യങ്ങൾ പുറത്ത്