ചൂട് കൂടുന്നു; യുഎഇയില്‍ കാലാവസ്ഥാ മുന്നറിയിപ്പ്

Web Desk |  
Published : Jul 11, 2018, 10:16 AM ISTUpdated : Oct 04, 2018, 02:54 PM IST
ചൂട് കൂടുന്നു; യുഎഇയില്‍ കാലാവസ്ഥാ മുന്നറിയിപ്പ്

Synopsis

കനത്തചൂട് തുടരുമെന്നാണ് നാഷണല്‍ മെട്രോളജിക്കല്‍ സെന്റര്‍ നല്‍കുന്ന മുന്നറിയിപ്പ്

ദുബായ്: ഏറ്റവും ചൂട് കൂടിയ ദിവസങ്ങളിലൊന്നായിരുന്നു ഇന്നലെ യുഎഇയില്‍. സൈഹുല്‍ സലാം പ്രദേശങ്ങളില്‍ ഇന്നലെ 51 ഡിഗ്രി സെല്‍ഷ്യസ് വരെ പകല്‍ സമയങ്ങളില്‍ താപനില രേഖപ്പെടുത്തി. 27.7 ഡിഗ്രിയായിരുന്നു ഇന്നലത്തെ കുറഞ്ഞ താപനില. 

കനത്തചൂട് തുടരുമെന്നാണ് നാഷണല്‍ മെട്രോളജിക്കല്‍ സെന്റര്‍ നല്‍കുന്ന മുന്നറിയിപ്പ്. ചെറിയ തോതിലുള്ള കാറ്റിനും സാധ്യതയുണ്ട്. തുറസ്സായ പ്രദേശങ്ങളില്‍ ചെറിയ തോതില്‍ പൊടിക്കാറ്റ് അടിച്ചേക്കും. തീര പ്രദേശങ്ങളിലും ഉള്‍പ്രദേശങ്ങളിലും രാത്രിയിലും പുലര്‍ച്ചെയും ആപേക്ഷിക ആര്‍ദ്രത കൂടുതലായിരിക്കും. മഞ്ഞ് കാഴ്ച മറച്ചേക്കുമെന്നും മുന്നറിയിപ്പുണ്ട്.

അതേസമയം ചൂട് കൂടുന്ന സാഹചര്യത്തിലെ ജനങ്ങളുടെ ആശങ്കകള്‍ മുതലെടുത്ത് സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാജ വാര്‍ത്തകളും പ്രചരിക്കുന്നുണ്ട്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ശബരിമലയിൽ നിന്നും തട്ടിയെടുത്ത സ്വര്‍ണം എവിടെ? നിര്‍ണായക വിവരം തേടി മൂന്ന് പ്രതികളെയും ഒരുമിച്ച് ചോദ്യം ചെയ്യാൻ എസ്ഐടി
ചൈനയുടെ അവകാശവാദം തള്ളി ഇന്ത്യ, 'പാകിസ്ഥാനുമായുള്ള പ്രശ്നങ്ങളിൽ മധ്യസ്ഥതാ വാദം തെറ്റ്'