
ഗാന്ധിനഗര്‍: തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന ഗുജറാത്തില്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കുന്ന സമുദായിക നേതാവ് ഹാര്‍ദിക് പട്ടേലിന്‍റേതെന്ന് കരുതുന്ന സിഡി തിങ്കളാഴ്ച പുറത്തു വന്നു. എന്നാല്‍ ചില ഗുജറാത്തി ചാലനുകളില്‍ പ്രക്ഷേപണം ചെയ്ത ലൈംഗികദൃശ്യങ്ങളിലുള്ളത് താനല്ലെന്ന് പാട്ടീദാര്‍ നേതാവ് ഹാര്‍ദിക് പട്ടേല്‍. ബി ജെപിയുടെ വൃത്തിക്കെട്ട രാഷ്ട്രീയത്തിന്റെ തെളിവാണ് ഈ സംഭവമെന്നും ഹാര്‍ദിക് പട്ടേല്‍ പറഞ്ഞു. എന്‍ ഡി ടിവിയാണ് ഇതുസംബന്ധിച്ച് വാര്‍ത്തകള്‍ പുറത്തുവിട്ടത്.
സിഡി പുറത്തുവന്നത് ഗുജറാത്തിൽ വലിയ രാഷ്ട്രീയ വിവാദത്തിനാണ് തിരികൊളുത്തിയത്. . നിങ്ങൾക്കാവശ്യമുള്ളത്ര എന്നെ അപമാനിച്ചോളൂ. അതൊന്നും എന്നിലൊരു മാറ്റവുമുണ്ടാക്കില്ല. എന്നാൽ ഗുജറാത്തിലെ സ്ത്രീകളെ അപമാനിക്കുന്ന സംഭവാണിതെന്നും ഹാർദിക് പട്ടേൽ പറഞ്ഞു.
നാലുമിനുറ്റ് ദൈര്‍ഘ്യമുള്ള ക്ലിപ്പാണ് പുറത്തിറക്കിയത്. ഹോട്ടലില്‍ ചിത്രീകരിച്ചിരുന്ന വീഡിയോയില്‍ 2017 മെയ് 16 എന്നാണ് തിയതി കാണിച്ചിരിക്കുന്നത്. ഹാര്‍ദിക് പട്ടേലിനോട് സാമ്യമുള്ള പുരുഷനും സ്ത്രീയുമാണ് ദൃശ്യങ്ങളില്‍ കാണാന്‍ സാധിക്കുന്നത്. തന്‍റെ ലൈംഗിക സിഡി പുറത്തിറക്കുമെന്ന് ബിജെപി പറഞ്ഞിരുന്നുവെന്ന് ഹാര്‍ദിക് പട്ടേല്‍ പറഞ്ഞു.
രണ്ടുഘട്ടങ്ങളിലായി നടക്കുന്ന ഗുജറാത്ത് തിരഞ്ഞെടുപ്പ് ഡിസംബര്‍ എട്ടിനാണ് ആരംഭിക്കുന്നത്. തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സമുദായ നേതാവാണ് ഹാര്‍ദിക് പട്ടേല്‍ പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്. നേരത്തെ ബിിജെപിക്കായിരുന്നു സമുദായത്തിന്റെ പിന്തുണ നല്‍കിയത്. 22 വര്‍ഷമായി ബിജെപിയാണ് ഗുജറാത്തില്‍ അധികാരത്തിലുള്ളത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam