
മഹാരാഷ്ട്ര: നാസിക്കില്‍ അഞ്ച് വയസ്സുകാരി പീഡനത്തിന് ഇരയായ സംഭവത്തില്‍ പ്രതിഷേധം രൂക്ഷമാകുന്നു. സമരക്കാർ സർക്കാർ ബസുകൾ കത്തിച്ചു. മറാത്ത വിഭാഗത്തിൽപെട്ട അഞ്ചുവയസുകാരിയെ ദളിത് കൗമാരക്കാരനാണ് പീഡിപ്പിച്ചത് എന്നത് പ്രദേശത്ത് ജാതി വൈരാഗ്യമായി വളരുകയാണ്.
ശനിയാഴ്ച ഉച്ചയോടെയാണ് നാസികിലെ താലേഗാവ് ഗ്രമാത്തിൽ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന അഞ്ചുവയസുകാരി പീഡനത്തിന് ഇരയായത്. അഞ്ചുവയസുകാരിയും ഏഴുവയസുള്ള സഹോദരിയെയും മിഠായി കൊടുത്ത് പതിനേഴുവയസുകാരൻ അടുത്തുള്ള സ്കൂൾ വളപ്പിലേക്ക് കൊണ്ടുപോവുകയായിരുന്നു. അവിടെനിന്നും രക്ഷപ്പെട്ട് ഓടിയെത്തിയ ഏഴുവയസുകാരിയാണ് ഉപദ്രവിച്ചകാര്യം വീട്ടുകാരോട് പറയുന്നത്ത്. മാതാപിതാക്കൾ ഓടിയെത്തി പ്രതിയെ കൈയോടെ പിടികൂടി.
മെഡിക്കൽ റിപ്പോർട്ടിൽ പീഡനം എന്നത് പീഡനശ്രമമാക്കി തിരുത്തിയെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. പതിനേഴു വയസുകാരനെതിരെ പീഡനത്തിനും കുട്ടികളെ ലൈംഗികായി ഉപദ്രവിച്ചതിനും കേസെടുത്തിട്ടുണ്ട്. കേസിന്റെ വിചാരണ ഫാസ്ട്രാക്ക് കോടതിയിലാക്കി പ്രതിക്ക് അർഹിക്കുന്ന ശിക്ഷ വാങ്ങിക്കൊടുക്കുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസ് അറിയിച്ചു.
സംഭവത്തിൽ പ്രതിഷേധിച്ച് മറാത്താ സമുദായക്കാർ റോഡ് ഉപരോധിക്കുകയും സർക്കാർ ബസ്സുകൾ കത്തിക്കുകയും ചെയ്തു. നാസികിൽ സ്കൂളുകളും കോളേജുകളും അനിശ്ചിതകാലത്തേക്ക് അടച്ചിട്ടു. ജില്ലയിൽ മൊബൈൽ ഇന്‍റർനെറ്റ് സേവനവും റദ്ദാക്കി. പ്രതിഷേധം ജാതിസംഘർഷമായി വളരുകയാണ്. മൂന്ന് മാസംമുൻപാണ് അഹമദ് നഗർ ജില്ലയിൽ മറാത്ത വിഭാഗത്തിപെട്ട പതിനാല് വസയുകാരിയ ദളിത് യുവാക്കൾ കൂട്ടബലാൽസംഘം ചെയ്ത് കൊലപ്പെടുത്തിയത്. ഇതിനുശേഷം മഹാരാഷ്ട്രയിൽ പട്ടികജാതി പട്ടികവർഗവിഭാഗക്കാർക്കുള്ള പ്രത്യേക അവകാശങ്ങൾ എടുത്തുകളയണമെന്നാവശ്യപ്പെട്ട് മറാത്തികൾ പ്രക്ഷോഭത്തിലാണ്. ഈ സമരത്തിന് ആക്കം കൂട്ടിയിരിക്കുകയാണ് ഇപ്പോഴത്തെ നാസിക് സംഭവം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam