ചാക്ക ഐടിഐയിലെ എസ്എഫ്ഐ പ്രവര്‍ത്തകന് കുത്തേറ്റു

Published : Oct 29, 2018, 10:57 PM IST
ചാക്ക ഐടിഐയിലെ എസ്എഫ്ഐ പ്രവര്‍ത്തകന് കുത്തേറ്റു

Synopsis

എ ബി വി പി പ്രവർത്തകരുമായുള്ള സംഘർഷത്തിനിടെയാണ് കുത്തേറ്റതെന്ന് എസ്എഫ്ഐ ആരോപിച്ചു. ആശുപത്രി വളപ്പിൽ വച്ചും വിദ്യാർത്ഥികൾ ഏറ്റുമുട്ടി. മെഡിക്കൽ കോളേജ് പൊലീസ് സ്ഥലത്തെത്തി സ്ഥിതിഗതികൾ ശാന്തമാക്കി. 

തിരുവനന്തപുരം: ചാക്ക ഐടിഐയിലെ വിദ്യാർത്ഥിയെ കുത്തേറ്റ നിലയിൽ മെഡി.കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചാക്ക ഐടിഐയിലെ എസ്എഫ്ഐ പ്രവർത്തകനായ ആദിത്യനെ (19) കുത്തേറ്റ നിലയിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച വൈകിട്ട് ആറരയോടെയാണ് ഇയാളെ ആശുപത്രിയിലെത്തിച്ചത്.  ആദിത്യന്റെ വാരിയെല്ലിനു താഴെയാണ് കുത്തേറ്റത്. ഇയാളെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി.
 
എ ബി വി പി പ്രവർത്തകരുമായുള്ള സംഘർഷത്തിനിടെയാണ് കുത്തേറ്റതെന്ന് എസ്എഫ്ഐ ആരോപിച്ചു. ആശുപത്രി വളപ്പിൽ വച്ചും വിദ്യാർത്ഥികൾ ഏറ്റുമുട്ടി. മെഡിക്കൽ കോളേജ് പൊലീസ് സ്ഥലത്തെത്തി സ്ഥിതിഗതികൾ ശാന്തമാക്കി.പരിക്കേറ്റ ആദിത്യനെ സിപിഐ എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ, ജില്ലാ സെക്രട്ടേറിയറ്റ് അംഗം ബിപി മുരളി, വിഎസ് പത്മ.കുമാർ എന്നിവർ സന്ദർശിച്ചു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മുണ്ടംവേലി ഫ്ളാറ്റിൽ വിജിലൻസ് പരിശോധന; അപാകതകൾ വിശദീകരിച്ച് താമസക്കാർ; വിജിലൻസ് സംഘത്തിന് സിപിഎം ബന്ധമെന്ന് സമരസമിതിയുടെ ആരോപണം
ലോക കാൻസർ കോൺഗ്രസിൽ കേരളത്തിൻ്റെ ശക്തമായ സാന്നിധ്യം; ആഗോള സഹകരണത്തിൻ്റെ പുത്തൻ മാതൃകയുമായി 'ആമ്പോക്'