
വയനാട്: കാമ്പസിനുള്ളില്‍ രാഷ്ട്രീയപ്രവർത്തനം നടത്തിയ സിപിഎം നേതാവിന്റെ മകനെ പുറത്താക്കിയതിന് പ്രതികാരമായി എസ് എഫ്ഐ പ്രവർത്തകർ കോളേജ് അടിച്ചു തകർത്തു. ബത്തേരി ഡോണ്‍ബോസ്കൊ കോളേജിലാണ് സംഭവം. അക്രമം നടക്കുമ്പോള്‍ ഇരുപതോളം പോലീസുകാര്‍ സ്ഥലത്തുണ്ടായിരുന്നെങ്കിലും തടയാന്‍പോലൂം ആരും തയാറായില്ല
കാമ്പസിനുള്ളില്‍ രാഷ്ട്രിയ പ്രവര‍്ത്തനം നിയന്ത്രിച്ചിട്ടുള്ള കോളേജാണ് ബത്തേരി ഡോണ്‍ബോസ്കോ. കോളേജിന്‍റെ തീരുമാനത്തിന് വിരുദ്ദമായി പ്രവര‍്ത്തനം നടത്തിയതിന് സിപിഎം പ്രാദേശിക നേതാവിന്‍റെ മകനായ രണ്ടാം വര‍്ഷ ബിരുദ വിദ്യാര്‍ത്ഥിയായ ജിഷ്ണുവിനെ കഴിഞ്ഞ ദിവസം പുറത്താക്കിയിരുന്നു. ഇതില്‍ പ്രതിക്ഷേധിച്ച് എസ്എഫ്ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ മാര്‍ച്ചിനിടെയാണ് അക്രമം. കോളേജും പരിസരത്തുണ്ടായിരുന്ന കെട്ടിടവുമടക്കം മിക്കവയും അടിച്ചുതകര്‍ത്തു
സംഭവം നടക്കുമ്പോള്‍ ഇരുപതിലധികം പോലീസുകാര്‍ സ്ഥലത്തുണ്ടായികരുന്നെങ്കിലും ആരും എസ്എഫ്ഐ പ്രവര്ത്തകരെ തടയാന് തയാറായില്ല. കാഴ്ച്ചകാരായി നിന്ന് ക്യാമറയില്‍ ദൃശ്യങ്ങള്‍ പകര്‍ത്തുകയായിരുന്നു മിക്ക പോലീസുദ്യോഗസ്ഥരും
ലക്ഷകണക്കിന് രൂപയുടെ നഷ്ടമുണ്ടായിട്ടുണ്ടെന്നാണ് കോളേജധികൃതരുടെ വിശദീകരണം. എന്നാല്‍ വിദ്യാര്‍ത്ഥികളുടെ പഠനത്തെ ബാധിക്കുന്ന രാഷ്ട്രിയ പ്രവര‍്ത്തനങ്ങള്‍ അനുവദിക്കില്ലെന്നുതന്നെയാണ് ഇപ്പോഴത്തെയും അധികൃതരുടെ നിലപാട്
സംഭവത്തെകുറിച്ച് വയനാട് എസ്പിയുടെ നേതൃത്വത്തില് അന്വേഷണം തുടങ്ങി. അതെസമയം പേരിന് കുറച്ചാളുകളെ നല്‍കി പ്രശ്നം പരിഹരിക്കാന്‍ സിപിഎം ശ്രമം തുടങ്ങിയതായും സൂചനയുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam