കോളേജ് ഹാളിന്‍റെ പൂട്ട് തകർത്ത് എസ്.എഫ്.ഐയുടെ യൂണിറ്റ് സമ്മേളനം; തടഞ്ഞ പ്രിന്‍സിപ്പലിന് ചീത്തവിളി

Published : Dec 23, 2017, 11:00 AM ISTUpdated : Oct 04, 2018, 04:28 PM IST
കോളേജ് ഹാളിന്‍റെ പൂട്ട് തകർത്ത് എസ്.എഫ്.ഐയുടെ യൂണിറ്റ് സമ്മേളനം; തടഞ്ഞ പ്രിന്‍സിപ്പലിന് ചീത്തവിളി

Synopsis

കാസര്‍കോഡ്: കോളേജ് ഹാളിന്‍റെ പൂട്ട് തകർത്ത് എസ്.എഫ്.ഐയുടെ യൂണിറ്റ് സമ്മേളനം. തടയാനെത്തിയ പ്രിനസിപ്പലിന് വിദ്യാർത്ഥി നേതാക്കളുടെ അധിക്ഷേപവും ചീത്തവിളിയും. ആരോപണം വാസ്തവ വിരുദ്ധമെന്ന് എസ്.എഫ്.ഐ. കാഞ്ഞങ്ങാട് നെഹ്റു കോളേജ് അധികൃതരുടെ പരാതിയിൽ അഞ്ചുപേർക്കെതിരെ പൊലീസ് കേസെടുത്തു.

കാഞ്ഞങ്ങാട് നെഹ്റു കോളേജിലെ എസി റൂമിന്‍റെ പൂട്ട് തകർത്താണ് എസ്.എഫ്.ഐ യൂണിറ്റ് സമ്മേളനം നടത്തിയത്. പുറത്ത് നിന്നുള്ള നേതാക്കളടക്കം പങ്കെടുത്തായിരുന്നു സമ്മേളനം. സംഭവം അറിഞ്ഞ് തടയാനെത്തിയ തന്നെ വിദ്യാർത്ഥി നേതാക്കൾ അധിക്ഷേപിച്ചെന്നാണ് പ്രിൻസിപ്പൽ പറയുന്നത്.

ഹാളിന് പൂട്ടില്ലായിരുന്നെന്നും പ്രവർത്തകരെ കള്ളക്കേസിൽ കുടുക്കാനുള്ള നീക്കമാണിതെന്നാണ് എസ്.എഫ്.ഐയുടെ വാദം. കോളേജ് അധികൃതരുടെ പരാതിയിൽ അഞ്ച് പേർക്കെതിരെ ഹോസ്ദുർഗ് പൊലീസ് കേസെടുത്തു. കോളേജ് ഹാളിൽ അധിക്രമിച്ച് കയറിയതിനും, പ്രിൻസപ്പളിനെ അധിക്ഷേപിച്ചതിനുമാണ് കേസ്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

അടൂർ സഹകരണ ബാങ്ക് സാമ്പത്തിക ക്രമക്കേട് ആരോപണത്തിലുറച്ച് പൊൻതാമരപ്പിള്ളി; സിപിഎം സംസ്ഥാന നേതൃത്വത്തെ സമീപിക്കും
പാലാ തനിക്കൊപ്പം, കഴിഞ്ഞ തവണത്തേക്കാള്‍ 1000 വോട്ടെങ്കിലും കൂടുതൽ ഭൂരിപക്ഷം ഇത്തവണ ലഭിക്കും; മാണി സി കാപ്പൻ