ശംഖുമുഖം ബീച്ചിലേക്കുള്ള പ്രവേശനം നിരോധിച്ചു

By Web DeskFirst Published May 29, 2018, 7:45 PM IST
Highlights
  • ശംഖുമുഖം ബീച്ചിലേക്കുള്ള പ്രവേശനം നിരോധിച്ചു

തിരുവനന്തപുരം: ശംഖുമുഖം ബീച്ചില്‍ വിനോദസഞ്ചാരികള്‍ക്കും പൊതുജനങ്ങള്‍ക്കും പ്രവേശനം നിരോധിച്ച് ജില്ലാ കളക്ടര്‍ ഉത്തരവായി. കടല്‍ക്ഷോഭം രൂക്ഷമായതിനെ തുടര്‍ന്ന് തീരം കടലെടുക്കുന്ന സാഹചര്യത്തിലാണ് നടപടി. മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ ഡി.റ്റി.പി.സി സെക്രട്ടറിയെയും സുരക്ഷ ഉറപ്പാക്കാന്‍ ജില്ലാ പൊലീസ് മേധാവിയെയും ചുമതലപ്പെടുത്തി.

സഞ്ചാരികള്‍ക്ക് പ്രിയപ്പെട്ട ശംഖുമുഖം  ബീച്ചിന്‍റെ  മണൽ തിട്ടകൾ തിരയെടുത്തു. നടപ്പാതകളുടെ അടിഭാഗം തുരന്നാണ് തിരയേറ്റം.  കടലേറ്റം തുടർന്നാൽ റോഡിനും നടപ്പാതയക്കും ബലക്ഷയമുണ്ടാകുമെന്നാണ് ആശങ്ക. 

ഒരാഴ്ചയായി തുടരുന്നു ജാഗ്രതാ നിർദ്ദേശമുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകുന്നില്ല. വലിയ തുറയിൽ വീടുകൾക്കും നാശനഷ്ടങ്ങളുണ്ടായി. വരും ദിവസങ്ങളിലും ശക്തമായ കടലാക്രമണമുണ്ടാകുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്.

click me!