ഷാനിമോൾ ഉസ്മാന്‍ മകളെ പോലെ ,ഇപ്പോള്‍ കോൺഗ്രസിൻ്റെ നേതൃനിരയിലുള്ള മഹാഭൂരിപക്ഷവും തലമുറമാറ്റത്തിൻ്റെ പ്രതീകങ്ങളെന്നും ചെറിയാന്‍ഫിലിപ്പ്

Published : Jun 02, 2026, 10:13 AM IST
shanimol deputy speaker

Synopsis

ലോ അക്കാഡമിയിലെ ഔദ്യോഗിക രേഖകളിൽ ലോക്കൽ ഗാർഡിയനായി ഒപ്പിട്ടത് അഭിമാനപൂർവ്വം ഓർക്കുന്നുവെന്നും ചെറിയാന്‍ ഫിലിപ്പ്.

തിരുവനന്തപുരം:  നിയമസഭ ഡപ്യൂട്ടി സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ട ഷാനിമോൾ ഉസ്മാൻ സഹോദരിയെന്നതിനേക്കാൾ  തനിക്കെന്നും മകളെ പോലെയാമെന്ന് ചെറിയാൻ ഫിലിപ്പ് പറഞ്ഞു 1988-ൽ കെ.എസ്.യു വൈസ് പ്രസിഡണ്ടായിരുന്ന ഷാനി മോളെ ഇന്ദിരാ ഭവനിൽ നിന്നും കൂട്ടി കൊണ്ടു പോയി ലോ അക്കാഡമിയിൽ ചേർക്കുകയും ഔദ്യോഗിക രേഖകളിൽ ലോക്കൽ ഗാർഡിയനായി ഒപ്പിടുകയും ചെയ്തത് അഭിമാനപൂർവ്വം ഓർക്കുന്നുവെന്നും അദ്ദേഹം സമൂഹമാധ്യമത്തില്‍ കുറിച്ചു. ലയോള കോളജിൽ നിന്നും എം.എ പാസ്സായപ്പോൾ തന്നെ നിയമപഠനത്തിന് ഷാനിമോളെ  പ്രേരിപ്പിച്ചിരുന്നു. മഹിളാ കോൺഗ്രസ്, കെ.പി.സി.സി, എ.ഐ.സി.സി എന്നിവയിൽ ഷാനിമോൾ ഉന്നത സ്ഥാനങ്ങൾ വഹിച്ചപ്പോഴെല്ലാം പിതൃതുല്യമായ ചാരിതാർത്ഥ്യത്തോടെയാണ്  വീക്ഷിച്ചിരുന്നതെന്നും അദ്ദേഹം പറഞ്ഞു.

1990-ൽ ശാസ്താംകോട്ടയിൽ നടന്ന ഒരു കെ.എസ് .യു ക്യാമ്പിൽ  ചോദ്യങ്ങൾ തുടരെ ഉന്നയിച്ചപ്പോൾ 'ചുണക്കുട്ടി' യെന്ന് താൻ വിശേഷിപ്പിച്ച ബിന്ദു കൃഷ്ണ ഇന്ന് മന്ത്രിയാണ്. മൂന്നുപതിറ്റാണ്ട് മുമ്പ്  ഷൊർണ്ണൂരിലെത്തിയാൽ എപ്പോഴും തങ്ങുന്നത് വി കെ. ശ്രീകണ്ഠൻ്റെ വസതിയിലാണ്. ശ്രീകണ്ഠൻ് എം പി വിവാഹം കഴിയ്ക്കുന്നതിനു മുമ്പുതന്നെ കെ.എസ്.യു പ്രവർത്തകയെന്ന നിലയിൽ അറിയാമായിരുന്ന പക്വമതിയായ കെ.എ.തുളസി ഇപ്പോൾ മന്ത്രിയാണ്. 1978 ൽ അന്നത്തെ മുഖ്യമന്ത്രി എ.കെ. ആൻ്റ്ണിയോടൊപ്പം  കണ്ട ചോരക്കുഞ്ഞാണ് ജെബി മേത്തർ എം.പി. 1980-ൽ  കെ.എസ്.യു പ്രസിഡണ്ടായിരുന്നപ്പോൾ എറണാകുളം ജില്ലാ സമ്മേളനത്തിൽ പ്രാർത്ഥനാ ഗാനം അതിമനോഹരമായി ആലപിച്ചപ്പോൾ എല്ലാവരും അഭിനന്ദിച്ച അന്നത്തെ പാവാടക്കാരിയാണ് തൃക്കാക്കരയിൽ നിന്നും വീണ്ടും വൻ വിജയം നേടിയ ഉമ തോമസ്.

പെങ്ങൾ കുട്ടി എന്ന് വിളിക്കുന്ന രമ്യാ ഹരിദാസും, പോരാളിയായ വിദ്യാ ബാലകൃഷ്ണനും ഇപ്പോൾ എം.എൽ.എ മാരാണെങ്കിലും തനിക്ക് മക്കൾ തന്നെയാണ്. ഇന്ന് കോൺഗ്രസിൻ്റെ നേതൃനിരയിലുള്ള മഹാഭൂരിപക്ഷവും ഞാൻ എപ്പോഴും ആഗ്രഹിച്ച കോൺഗ്രസിലെ ഒരു തലമുറ മാറ്റത്തിൻ്റെ പ്രതീകങ്ങളാണ്. ഇവരുടെയെല്ലാം രാഷ്ട്രീയ വളർച്ചയിൽ അഭിമാനിക്കുന്നു.സ്വന്തമായി കുടുംബമില്ലാത്ത തനിക്ക് ഇപ്പോൾ സ്നേഹം പകരുന്നത് ഇവരെപ്പോലെയുള്ള അനേകം അരുമ മക്കളാണ്. ഇവർക്കെല്ലാം മരണം വരെ തൻ്റെ ഹൃദയത്തിൽ സ്ഥാനമുണ്ടായിരിക്കുമെന്നും ചെറിയാന്‍ ഫിലിപ്പ് സമൂഹമാധ്യമത്തില്‍ കുറിച്ചു

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

രണ്ടോ മൂന്നോ ദിവസം തരും, യുദ്ധം നി‍ർത്തിയില്ലെങ്കിൽ സകലതും നശിപ്പിക്കും; അമേരിക്കയ്ക്ക് ഇറാന്‍റെ അന്ത്യശാസനം, ഹോർമുസിൽ തായ് കപ്പൽ ആക്രമിച്ച് ഇറാൻ
സ്പീഡ് ട്രാക്കിൽ കമ്പിയുമായി ഇ-റിക്ഷ, പിന്നിൽ നിന്നെത്തിയ കാറിലേക്ക് ഇടിച്ച് കയറി; ക്യാബ് ഡ്രൈവ‍ർക്ക് ദാരുണാന്ത്യം, യാത്രക്കാരി ഗുരുതരാവസ്ഥയിൽ