'കോൺ​ഗ്രസ് വി‌ടുമെന്ന പ്രചാരണത്തിന് പിന്നിൽ സിപിഎം': കമ്യൂണിസ്റ്റ് കേരളം അഡ്മിനെതിരെ ‍ഡിജിപിക്ക് പരാതി നൽകി ഷാനിമോൾ ഉസ്മാൻ

Published : Jan 15, 2026, 05:35 PM IST
shanimol usman

Synopsis

മരണം വരെ കോൺഗ്രസ്‌ ആയിരിക്കുമെന്ന് വ്യക്തമാക്കിയ ഷാനിമോൾ സിപിഎം പ്രചരണം നടത്തുന്നത് അവരുടെ ഗതികേടാണെന്നും വിമർശിച്ചു.

തിരുവനന്തപുരം: കോൺ​ഗ്രസ് വിടുമെന്ന പ്രചാരണത്തിന് പിന്നിൽ സിപിഎം എന്നും പ്രചാരണം ദുരുദ്ദേശ്യപരമെന്നും ഷാനിമോൾ ഉസ്മാൻ. കമ്യൂണിസ്റ്റ് കേരളം അഡ്മിനെതിരെ ഡിജിപിക്ക് പരാതി നൽകിയതായും ഷാനിമോൾ ഉസ്മാൻ അറിയിച്ചു. പിതാവിന്റെ മരണാനന്തചടങ്ങുകളുമായി ബന്ധപ്പെട്ട് വീട്ടിൽ ആയിരുന്നുവെന്നും കമ്മ്യൂണിസ്റ്റ്‌ കേരള എന്നപേജിലാണ് പോസ്റ്റ്‌ കണ്ടതെന്നും ഷാനിമോൾ പറയുന്നു. അപമാനകരമായ പോസ്റ്റാണ്. ഒരടിസ്ഥാനവുമില്ല. മരണം വരെ കോൺഗ്രസ്‌ ആയിരിക്കുമെന്ന് വ്യക്തമാക്കിയ ഷാനിമോൾ സിപിഎം പ്രചരണം നടത്തുന്നത് അവരുടെ ഗതികേടാണെന്നും വിമർശിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

തന്ത്രിക്ക് കുരുക്ക് മുറുകുന്നു; ജയിലിലെത്തി അന്വേഷണ സംഘം, ദ്വാരപാലക കേസിലും കണ്ഠരര് രാജീവരുടെ അറസ്റ്റ് രേഖപ്പെടുത്തി
ഏതു വെല്ലുവിളിയെയും നേരിടാൻ ഇന്ത്യൻ കരസേന സജ്ജം; സേനയുടെ കരുത്ത് തുറന്നുകാട്ടി 78-ാം കരസേന ദിനാഘോഷം