
വെറുമൊരു സൂചി എറിഞ്ഞാല്‍ കട്ടിയുള്ളൊരു ഗ്ലാസ് തകര്‍ക്കാന്‍ കഴിയുമോ? ചൈനയിലെ ഷാവോലിന്‍ സന്ന്യാസിമാരോട് ഈ ചോദ്യം ചോദിച്ചാല്‍ കഴിയും എന്നാവും ഉത്തരം. അത്തരത്തിലുള്ള ആയോധന കലയുടെ വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ തരംഗമാകുന്നത്.
യൂട്യൂബ് ചാനലായ "ദ് സ്ളോ മോ ഗൈസ്’ ആണ് ഇത് പുറത്തു വിട്ടത്. ഷാവോലീൻ കുംഗ്ഫുവിൽ അഗ്രഗണ്യന്യായ ഒരു അഭ്യാസിയാണ് അസാധാരണമായ ഈ പ്രകടനം കാഴ്ച്ചവെച്ചത്. 72 ഷാവോലിന്‍ രഹസ്യ കലകളിലൊന്നാണ് ഈ വിദ്യ. പത്തോ അതിലധികമോ വര്‍ഷം എടുത്താണ് സന്ന്യാസികള്‍ ഇത് അഭ്യസിച്ചെടുക്കുന്നത്. എതിര്‍വശത്ത് പിടിച്ചിരിക്കുന്ന ഗ്ലാസിനുനേര്‍ക്ക് സൂചി ശക്തിയില്‍ വലിച്ചെറിഞ്ഞപ്പോള്‍ ഗ്ലാസും തകര്‍ത്ത് മറുവശത്തുള്ള ബലൂണ്‍ പൊട്ടിത്തെറിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്.
പങ്കുവെച്ച് രണ്ട് ആഴ്ച കൊണ്ട് 20 ലക്ഷത്തോളം പേരാണ് ഈ വീഡിയോ കണ്ടുകഴിഞ്ഞത്. വെറുമൊരു സൂചി ഉപയോഗിച്ച് അദ്ദേഹം ഗ്ലാസ് തകർത്ത അദ്ദേഹത്തിന്റെ ശക്തിയെപ്പറ്റിയാണ് ഏവരും സംസാരിക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam