
ഷാര്‍ജ: ഷാര്‍ജ നഗരത്തില്‍ 500 നിരീക്ഷണ ക്യാമറകള്‍ കൂടി സ്ഥാപിക്കും. ഷാര്‍ജ എമിറേറ്റില്‍ കഴിഞ്ഞ വര്‍ഷം കുറ്റകൃത്യങ്ങളുടെ എണ്ണം കുറഞ്ഞുവെന്നും പോലീസ് അധികൃതര്‍ വ്യക്തമാക്കി. ഷാര്‍ജ നഗരത്തില്‍ നിലവില്‍ 7000 നിരീക്ഷണ ക്യാമറകളാണ് ഉള്ളത്. ഇതിന് പുറമേയാണ് 500 ക്യാമറകള്‍ കൂടി സ്ഥാപിക്കുന്നത്.
കുറ്റകൃത്യങ്ങള്‍ കുറയ്ക്കുക എന്ന ഉദ്ദേശത്തിലാണ് ഇതെന്ന് ഷാര്‍ജ പോലീസ് ജനറല്‍ കമാന്‍ഡര്‍ ബ്രിഗേഡിയര്‍ സൈഫ് അല്‍ സാറി അല്‍ ഷംസി പറഞ്ഞു. ഷാര്‍ജയില്‍ കഴിഞ്ഞ വര്‍ഷം കുറ്റകൃത്യങ്ങളുടെ തോത് കുറഞ്ഞിട്ടുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.
കഴിഞ്ഞ വര്‍ഷം 13,638 ക്രിമിനല്‍ കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. 2015 നെ അപേക്ഷിച്ച് 9.77 ശതമാനത്തിന്‍റെ കുറവ്. 2015 ല്‍ 15,114 ക്രിമിനല്‍ കേസുകളായിരുന്നു രജിസ്റ്റര്‍ ചെയ്തിരുന്നത്. 2015 ല്‍ 159 റോഡപകട മരണങ്ങള്‍ ഷാര്‍ജയില്‍ ഉണ്ടായപ്പോള്‍ 2016 ല്‍ 131 മരണങ്ങള്‍ മാത്രമാണ് ഉണ്ടായത്. ഗുരുതരമായ അപകടങ്ങളുടെ എണ്ണവും കുറഞ്ഞിട്ടുണ്ട്.
2015 ല്‍ 679 ആയിരുന്നത് 2016 ല്‍ 607 ആയി ചുരുങ്ങി. അതേസമയം മയക്കുമരുന്ന് കേസുകളുടെ എണ്ണം വര്‍ധിച്ചു. 2015 ല്‍ 453 മാത്രമായിരുന്നത് കഴിഞ്ഞ വര്‍ഷം 643 ആയാണ് ഉയര്‍ന്നത്. പതിനഞ്ച് ശതമാനത്തിന്‍റെ വര്‍ധനവാണിത്.
വീട്ടിലെ കൗമാരക്കാര്‍ ലഹരി ഉപയോഗിക്കുന്ന വിവരം പോലീസിന് കൈമാറിയാല്‍ നിയമ നടപടികള്‍ ഒഴിവാക്കി മയക്കുമരുന്ന് ഉപയോഗിക്കുന്നവരെ അതില്‍ നിന്ന് മോചിപ്പിക്കാന്‍ സംവിധാനം ഒരുക്കുമെന്നും പോലീസ് അധികൃതര്‍ പറഞ്ഞു.
മയക്കുമരുന്നിനെതിരെ സ്കൂളുകള്‍ കേന്ദ്രീകരിച്ചും മറ്റും നിരവധി ബോധവത്ക്കരണ പരിപാടികള്‍ക്കും പോലീസ് പദ്ധതി ആവിഷ്ക്കരിച്ചിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam