പിണറായിയുടെ ഷാര്‍ജ നയതന്ത്രം വേങ്ങരയില്‍ പ്രചാരണ വിഷയമാക്കി എല്‍ഡിഎഫ്

Published : Sep 30, 2017, 07:47 AM ISTUpdated : Oct 04, 2018, 10:36 PM IST
പിണറായിയുടെ ഷാര്‍ജ നയതന്ത്രം വേങ്ങരയില്‍ പ്രചാരണ വിഷയമാക്കി എല്‍ഡിഎഫ്

Synopsis

മുഖ്യമന്ത്രി പിണറായി വിജയന്റെ ഷാര്‍ജ നയതന്ത്ര വിജയം വേങ്ങരയില്‍ പ്രചാരണ വിഷയമാക്കുകയാണ് എല്‍.ഡി.എഫ്. എന്നാല്‍ ഇത് ആശയ പാപ്പരത്തമെന്നാണ് ലീഗിന്റെ പ്രതികരണം. അടിസ്ഥാനമില്ലാത്ത അവകാശവാദമെന്ന് ബി.ജെ.പിയും പ്രതികരിച്ചു.

ഷാര്‍ജയിലെ തടവറയില്‍ കഴിഞ്ഞ 149 ഇന്ത്യന്‍ തടവുകാരുടെ  മോചനം വേങ്ങരയില്‍ സജീവ ചര്‍ച്ചയാകുന്നു. ഷാര്‍ജ സുല്‍ത്താന്റെ കേരള സന്ദര്‍ശനത്തിനിടെ മുഖ്യമന്ത്രിയുടെ അഭ്യര്‍ത്ഥനയാണ് തടവുകാരുടെ മോചനത്തിന് വഴിവച്ചത്. അധികാരത്തിലിരുന്നപ്പോള്‍ ലീഗ് നേതാക്കള്‍ പ്രവാസി കുടുംബങ്ങളുടെ പ്രശ്നങ്ങള്‍ കണ്ടില്ലെന്നു നടിക്കുകയായിന്നുവെന്ന് ഇടതു സ്ഥാനാര്‍ത്ഥി കുറ്റപ്പെടുത്തുന്നു. പ്രചരണ വിഷയ ദാരിദ്യമാണിതെന്ന് ലീഗ് തിരിച്ചടിക്കുന്നു. ഷാര്‍ജയില്‍ മാത്രമല്ല മറ്റ് ഗള്‍ഫ് രാജ്യങ്ങളിലെ ജയിലുകളില്‍ ഇന്ത്യന്‍ തടവുകാരുണ്ട്. പ്രധാനമന്ത്രിയുടെയും വിദേശകാര്യമന്ത്രി സുഷമ സ്വരജന്റെയ്യും പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ച മാത്രമാണ് ഷാര്‍ജയിലെ ഇന്ത്യന്‍ തടവുകാരുടെ മോചനമെന്നണ് ബി.ജെ.പി പറയുന്നത്.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഒരു വോട്ട് പോലും പോൾ ചെയ്യപ്പെടും മുൻപ് ബിജെപി സഖ്യത്തിന് 68 സീറ്റിൽ എതിരില്ലാതെ ജയം; എതിരാളികൾ പത്രിക പിൻവലിച്ചു; മഹാരാഷ്ട്രയിൽ മഹായുതി കുതിപ്പ്
വിദ്വേഷ പരാമർശം; വെള്ളാപ്പള്ളി നടേശനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം യൂത്ത് ലീഗിന്‍റെ പരാതി