ഇന്ത്യക്കാര്‍ക്ക് ഉള്‍പ്പെടെ ആശ്വാസമാകുന്ന തീരുമാനവുമായി ഷാര്‍ജ ഭരണാധികാരി

By Web DeskFirst Published Apr 16, 2018, 2:58 PM IST
Highlights

2018 തുടക്കം മുതല്‍ എല്ലാ സര്‍ക്കാര്‍ ജീവനക്കാരുടെയും ശമ്പഴം വര്‍ദ്ധിപ്പിക്കാന്‍ നിര്‍ദ്ദേശം നല്‍കിയതായി  ഡോ. ഷൈഖ് സുൽത്താൻ ബിൻ മുഹമ്മദിന്റെ വീഡിയോ സന്ദേശത്തില്‍ പറയുന്നു

ഷാർജ: വിദേശികളായ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 10 ശതമാനം വേതന വര്‍ദ്ധനവ് നടപ്പാക്കാന്‍ ഷാര്‍ ഭരണകൂടം തീരുമാനിച്ചു. ഇന്ത്യക്കാര്‍ അടക്കമുള്ള ആയിരക്കണക്കിന് പേര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. ജനുവരി മുതല്‍ മുന്‍കാല പ്രാബല്യത്തില്‍ ശമ്പളം നല്‍കാനാണ് തീരുമാനം.  യു.എ.ഇ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഡോ. ഷൈഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയാണ് ഇത് സംബന്ധിച്ച നിർദേശം നൽകിയത്.

2018 തുടക്കം മുതല്‍ എല്ലാ സര്‍ക്കാര്‍ ജീവനക്കാരുടെയും ശമ്പഴം വര്‍ദ്ധിപ്പിക്കാന്‍ നിര്‍ദ്ദേശം നല്‍കിയതായി  ഡോ. ഷൈഖ് സുൽത്താൻ ബിൻ മുഹമ്മദിന്റെ വീഡിയോ സന്ദേശത്തില്‍ പറയുന്നു. ആദ്യം സ്വദേശി ജീവനക്കാരുടെ ശമ്പളം വര്‍ദ്ധിപ്പിച്ചു. ഇതിന് പിന്നാലെയാണ് വിദേശികള്‍ക്കും ശമ്പളം വര്‍ദ്ധിപ്പിച്ചത്. ഷാര്‍ജ പൊലീസിലെ ഉദ്ദ്യോഗസ്ഥര്‍ക്കും 10 ശതമാനം ശമ്പളവര്‍ദ്ധനവ് പ്രഖ്യാപിച്ചിട്ടുണ്ട്.

 

click me!