
തിരുവനന്തപുരം: ശബരിമല വിഷയത്തിൽ യുഡിഎഫ് നടത്തുന്ന വിശ്വസ സംരക്ഷ ജാഥയുടെ സമാപനയോഗത്തിൽ പങ്കെടുക്കുമെന്ന് ശശി തരൂർ എംപി. മുൻകൂട്ടി നിശ്ചയിച്ച പരിപാടികൾ ഉള്ളതിനാലാണ് ഇപ്പോൾ പങ്കെടുക്കാത്തത്. ശബരിമല പ്രശ്നത്തിൽ ബിജെപി നടത്തുന്നത് രാഷ്ട്രീയ നാടകമാണെന്നും ശബരിമലയിൽ നടത്തിയ അക്രമസംഭവങ്ങൾ അംഗീകരിക്കാൻ കഴിയില്ലെന്നും ശശി തരൂര്‍ പറഞ്ഞു.
ശബരിമല വിധി നടപ്പാക്കേണ്ടത് കൃത്യമായ ആലോചനകള്‍ക്ക് ശേഷമാണെന്നും ശശി തരൂര്‍ കൂട്ടിച്ചേര്‍ത്തു. വിഷയത്തില്‍ ബിജെപിക്ക് ഒപ്പമല്ല, കോണ്‍ഗ്രസിന് സ്വതന്ത്ര നിലപാടാണുള്ളത്. അക്രമമല്ല, പരിഹരമാണ് വേണ്ടതെന്നും ആക്രമണ സംഭവങ്ങളിലൂടെ ശബരിമലയുടെ പവിത്രതയെ നശിപ്പിക്കുകയാണ് ബിജെപി ചെയ്യുന്നതെന്നും ശശി തരൂർ പറഞ്ഞു.
ശബരിമല യുവതി പ്രവേശനത്തെ മുൻനിർത്തി കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്‍റ് കെ.സുധാകരന്‍ നയിക്കുന്ന വിശ്വാസ സംരക്ഷണ യാത്ര ഇന്നലെ കാസർഗോഡ് നിന്നും പര്യടനം ആരംഭിച്ചിരുന്നു. വര്‍ഗീയതയെ ചെറുക്കുക, വിശ്വാസം സംരക്ഷിക്കുക എന്ന മുദ്രാവാക്യത്തിലാണ് കെ സുധാകരന്‍റെ വിശ്വാസ സംരക്ഷണ യാത്ര.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam