സംഘപരിവാർ അക്രമിക്കാൻ വന്നാൽ 'കാമദേവ ദിവസ്' ആഘോഷിക്കുകയാണെന്ന് പറഞ്ഞാൽ മതി; പ്രണയദിന ആശംസകളുമായി തരൂര്‍

Published : Feb 15, 2019, 09:37 AM ISTUpdated : Feb 15, 2019, 12:33 PM IST
സംഘപരിവാർ അക്രമിക്കാൻ വന്നാൽ  'കാമദേവ ദിവസ്' ആഘോഷിക്കുകയാണെന്ന് പറഞ്ഞാൽ മതി; പ്രണയദിന ആശംസകളുമായി തരൂര്‍

Synopsis

അതേസമയം ശശി തരൂരിന്റെ പ്രണയ ദിന ട്വീറ്റിന് മറുപടിയുമായി ബിജെപി നേതാവ് എംഎ നഖ്‌വി രംഗത്തെത്തി. 'ശശി തരൂര്‍ ലൗ ഗുരുവാണ്'.  ആരെങ്കിലും പ്രണയദിനത്തിന് എതിരെ പ്രവർത്തിച്ചാൽ അദ്ദേഹം അവര്‍ക്കെതിരെ പ്രതിഷേധിക്കുമെന്നായിരുന്നു നഖ്‌വിയുടെ പ്രതികരണം.  

ദില്ലി: വാലന്റൈൻ ദിനത്തിൽ സംഘപരിവാർ പ്രവർത്തകർ നടത്തിയ അ​​​ക്രമങ്ങളെ പരിഹസിച്ചും, വിമർശിച്ചും കൊണ്ടുള്ള കോൺ​ഗ്രസ് എംപി ശശി തരൂരിന്റെ പ്രണയദിന ആശംസ വൈറലാകുന്നു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹം പ്രണയദിന ആശംസകൾ നേർന്നത്. ഏതെങ്കിലും സംഘപരിവാർ പ്രവർത്തകർ നിങ്ങളെ അക്രമിക്കാൻ ശ്രമിച്ചാൽ പുരാതന ഭാരതീയ ആചാരമായ 'കാമദേവ ദിവസ്' ആഘോഷിക്കുകയാണെന്ന് പറഞ്ഞാൽ മതിയെന്നായിരുന്നു അദ്ദേഹം ട്വിറ്ററിൽ കുറിച്ചത്.        

അതേസമയം ശശി തരൂരിന്റെ പ്രണയ ദിന ട്വീറ്റിന് മറുപടിയുമായി ബിജെപി നേതാവ് എംഎ നഖ്‌വി രംഗത്തെത്തി. 'ശശി തരൂര്‍ ലൗ ഗുരുവാണ്'.  ആരെങ്കിലും പ്രണയദിനത്തിന് എതിരെ പ്രവർത്തിച്ചാൽ അദ്ദേഹം അവര്‍ക്കെതിരെ പ്രതിഷേധിക്കുമെന്നായിരുന്നു നഖ്‌വിയുടെ പ്രതികരണം.

പ്രണയ ദിനമായ ഇന്നലെ രാജ്യത്ത് പലയിടങ്ങളിലും നടന്ന ആഘോഷ പരിപാടികളിൽ തടസവുമായി എബിവിപി, ബജ്‌റംഗദള്‍ പ്രവര്‍ത്തകര്‍ രം​ഗത്തെത്തിയിരുന്നു. തെലങ്കാന നലഗോണ്ട ജില്ലയിലെ മിര്‍യാലഗുഡയിലെ ഒരു ഹോട്ടലിൽ ആഘോഷങ്ങൾ നടക്കുന്നതിനിടെ  പ്രകടനവുമായി എബിവിപി, ബജ്‌റംഗദള്‍ പ്രവര്‍ത്തകര്‍ എത്തുകയും പാശ്ചാത്യ പാരമ്പര്യങ്ങള്‍ ഇവിടെ അനുവദിക്കില്ലെന്ന മുദ്രാവാക്യം മുഴക്കുകയും ചെയ്തിരുന്നു.

നേരത്തെ പ്രണയദിനത്തിൽ കമിതാക്കള്‍ പൊതുസ്ഥലങ്ങളില്‍ സ്‌നേഹപ്രകടനം നടത്തിയാല്‍ വീഡിയോ എടുക്കുമെന്ന മുന്നറിയിപ്പുമായി ബജ്‌റംഗദള്‍ രംഗത്ത് വന്നിരുന്നു. ആഘോഷത്തിന്റെ പേരില്‍ മോശമായി ഒന്നും നടക്കുന്നില്ലെന്ന് ഉറപ്പ് വരുത്തുന്നതിന് വേണ്ടിയാണ് വീഡിയോ ഏടുക്കുന്നതെന്നും ഇതിനായി 250 വോളണ്ടിയര്‍മാരെ വിവിധ സ്ഥലങ്ങളിലായി നിയോഗിക്കുമെന്നുമായിരുന്നു മുന്നറിയിപ്പ്. 

നേരത്തെയും വാലന്റൈന്‍സ് ഡേയ്‌ക്കെതിരെ ബജ്‌റംഗദള്‍ ഭീഷണി മുഴക്കിയിട്ടുണ്ട്. വിഎച്ച്പിയും ബജ്‌റംഗദളും ഉള്‍പ്പെടെയുള്ള സംഘടനകള്‍ വാലന്റൈന്‍സ് ഡേയില്‍ പബ്ബുകള്‍ ആക്രമിക്കുകയും കമിതാക്കളെ വിവാഹം കഴിപ്പിക്കുകയും ചെയ്തിരുന്നു. ' ബാന്‍ വാലന്റൈന്‍സ് ഡേ, സേവ് ഇന്ത്യന്‍ കള്‍ച്ചര്‍' എന്ന മുദ്രാവാക്യവുമായി കോലം കത്തിക്കലും പ്രതിഷേധ പ്രകടനങ്ങളുമാണ് ഇവർ നടത്താറുള്ളത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'ബിജെപിയുടെ കണ്ണിലൂടെ ആർഎസ്എസിനെ കാണരുത്, മറ്റൊന്നുമായും താരതമ്യം ചെയ്യാനാവില്ല'; ആർഎസ്എസ് മേധാവി മോഹൻ ഭാ​ഗവത്
ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങളുടെ സുരക്ഷയിൽ ആശങ്ക അറിയിച്ച് ഇന്ത്യ; പ്രസ്താവന അംഗീകരിക്കാതെ ബംഗ്ലാദേശ്