ശശി തരൂരിന്‍റെ ഓഫീസ് ആക്രമണം: പൊലീസ് കേസെടുത്തു

Web Desk |  
Published : Jul 16, 2018, 07:32 PM ISTUpdated : Oct 04, 2018, 03:03 PM IST
ശശി തരൂരിന്‍റെ ഓഫീസ് ആക്രമണം: പൊലീസ് കേസെടുത്തു

Synopsis

ശശി തരൂരിന്‍റെ ഓഫീസ് ആക്രമണത്തില്‍ കണ്‍റ്റോണ്‍മെന്‍റ് പൊലീസ് കേസെടുത്തു. 

തിരുവനന്തപുരം: ശശി തരൂരിന്‍റെ ഓഫീസ് ആക്രമിച്ച സംഭവത്തില്‍ കണ്‍റ്റോണ്‍മെന്‍റ് പൊലീസ് കേസെടുത്തു. സംഘംചേരലിനും അതിക്രമിച്ചുകടക്കലിനുമാണ് കേസ്.

ശശി തരൂരിന്‍റെ തിരുവനന്തപുരത്തെ ഓഫീസിന് നേരെ ബിജെപി പ്രവർത്തകര്‍ ആക്രമിക്കകുകയായിരുന്നു. ഓഫീസിനുമുന്നിൽ കരി ഓയിൽ ഒഴിക്കുകയും പാക്കിസ്ഥാൻ ഓഫീസ് എന്ന ബോർഡ് സ്ഥാപിക്കുകയും ചെയ്തു. ഹിന്ദു പാകിസ്ഥാൻ പരാമർശത്തിനെതിരെയായിരുന്നു ബിജെപി പ്രവർത്തകരുടെ പ്രതിഷേധം. തരൂരിന്‍റെ ഓഫീസിനു മുന്നിൽ യുവമോർച്ച പ്രവർത്തകർ റീത്ത് വച്ച് പ്രതിഷേധിച്ചു. തരൂരിന്‍റെ ഹിന്ദു പാകിസ്ഥാൻ പരാമർശത്തിലാണ് പ്രതിഷേധം. അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി ജയിച്ചാല്‍ ഇന്ത്യ ഹിന്ദു പാകിസ്ഥാനാകും എന്നായിരുന്നു ശശി തരൂര്‍ എം.പിയുടെ പ്രസ്താവന. വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം ലഭിച്ചാല്‍ രാജ്യത്തിന്‍റെ ഭരണഘടന മാറ്റിയെഴുതാനാണ് ബിജെപി നീക്കമെന്ന് ശശി തരൂര്‍ എം.പി. അങ്ങിനെ സംഭവിച്ചാല്‍ ന്യൂനപക്ഷങ്ങള്‍ക്ക് ഇടമില്ലാത്ത ഒരു ഹിന്ദു പാക്കിസ്ഥാനായി ഇന്ത്യ മാറുമെന്നും തരൂര്‍ പറഞ്ഞു. 

അതേസമയം, ഹിന്ദു പാകിസ്ഥാൻ പരാമർശത്തിലുറച്ച്  ശശി തരൂർ. ഇങ്ങനെയല്ല പ്രതികരിക്കേണ്ടതെന്നും അഭിപ്രായം പറയുന്നവരുടെ വായ മൂടിക്കെട്ടാനാണ് ശ്രമമെന്നും ശശി തരൂർ ഇന്ന് മാധ്യമങ്ങളോട് പറഞ്ഞു. ഭയപ്പെടുത്താൻ ശ്രമിക്കുന്നതില്‍ കാര്യമില്ലെന്നും ശശി തരൂര്‍ വിശദമാക്കി. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പെരിന്തൽമണ്ണയിൽ മുസ്ലീം ലീഗ് ഓഫീസിന് നേരെ കല്ലേറ്; അക്രമത്തിന് പിന്നിൽ സിപിഎം എന്ന് ലീഗ് പ്രവർത്തകർ, ആദ്യം കല്ലെറിഞ്ഞത് തങ്ങളല്ലെന്ന് സിപിഎം
കൊല്ലത്ത് പരസ്യമദ്യപാനം ചോദ്യം ചെയ്ത പൊലീസുകാരെ ആക്രമിച്ചു; കെഎസ്‍യു നേതാവ് അടക്കം 4 പേർ കസ്റ്റഡിയിൽ