പെരിന്തൽമണ്ണ മുസ്ലീം ലീഗ് ഓഫീസിനു നേരെ കല്ലേറ്. സി.പി.എം പ്രവർത്തകരാണ് അക്രമത്തിനു പിന്നിലെന്ന് മുസ്ലീം ലീഗ്. നജീബ് കാന്തപുരം എം.എൽ.എയുടെ നേതൃത്വത്തിൽ മുസ്ലീം ലീഗ് പ്രവർത്തകർ പെരിന്തൽമണ്ണയിൽ റോഡ് ഉപരോധിച്ച് പ്രതിഷേധിക്കുകയാണ്.

മലപ്പുറം: പെരിന്തൽമണ്ണ മുസ്ലീം ലീഗ് ഓഫീസിനു നേരെ കല്ലേറ്. സി.പി.എം പ്രവർത്തകരാണ് അക്രമത്തിനു പിന്നിലെന്ന് മുസ്ലീം ലീഗ്. നജീബ് കാന്തപുരം എം.എൽ.എയുടെ നേതൃത്വത്തിൽ മുസ്ലീം ലീഗ് പ്രവർത്തകർ പെരിന്തൽമണ്ണയിൽ റോഡ് ഉപരോധിച്ച് പ്രതിഷേധിക്കുകയാണ്. ഇന്ന് രാത്രി 9 മണിക്കാണ് സംഭവം. രാത്രിയോടെ സിപിഎം പ്രവർത്തകർ കല്ലെറിഞ്ഞുവെന്നാണ് മുസ്ലീം ലീഗ് പ്രവർത്തകർ പറയുന്നത്. സംഘടിതമായ കല്ലേറാണ് ഉണ്ടായത്. ഓഫീസിന്റെ ചില്ലുകളടക്കം തകർന്നിട്ടുണ്ട്. അതേ സമയം, മുസ്ലീം ലീഗ് ആണ് ആദ്യം അക്രമം തുടങ്ങി വച്ചതെന്ന് സിപിഎമ്മും ആരോപിക്കുന്നു.