ഷെറിന്‍ മാത്യുവിന് മര്‍ദ്ദനമേറ്റു, എല്ലുകള്‍ക്ക് പൊട്ടലുണ്ടായി: ഡോക്ടറുടെ വെളിപ്പെടുത്തല്‍

By Web DeskFirst Published Nov 30, 2017, 4:37 PM IST
Highlights

ഹുസ്റ്റണ്‍: ഡാലസില്‍ കലുങ്കിനടിയില്‍ മരിച്ച നിലയില്‍ കാണപ്പെട്ട മൂന്നുവയസ്സുകാരി ഷെറിന്‍ മാത്യുവിന്റെ മരണത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുമായി ഡോക്ടര്‍. ഷെറിന്റെ ശരീരത്തില്‍ എല്ലുകള്‍ക്ക് പലതിനും പൊട്ടലുണ്ടായിരുന്നു. കുട്ടിക്ക് മര്‍ദ്ദനമേറ്റിരുന്നു. ചില മുറിവുകള്‍ ഭേദപ്പെട്ടു വരുന്നതേ ഉണ്ടായിരുന്നുള്ളുവെന്നും ശിശുരോഗ വിദഗ്ധനായ സൂസണ്‍ ദകില്‍ പറഞ്ഞു. തുടയെല്ലിനും കൈമുട്ടിനും കാലിലെ വലിയ അസ്ഥിക്കും പൊട്ടലുണ്ടായിരുന്നു. 

 2016 സെപ്തംബറിനും 2017 ലെ ഫെബ്രുവരിക്കും ഇടയ്ക്കുള്ള സ്‌കാനിംഗിലും എക്‌സറേകളിലുമാണ് മുറിവുകളും പൊട്ടലുകളും വ്യക്തമാകുന്നത്.  ഇത് ദത്തെടുത്തതിന് ശേഷം വന്ന മുറിവുകളാണെന്ന് ഡോക്ടര്‍ വ്യക്തമാക്കി.

 കുഞ്ഞിന്റെ മരണവുമായി ബന്ധപ്പെട്ട് വളര്‍ത്തച്ഛന്‍ വെസ്ലിയേയും വളര്‍ത്തമ്മ സിനിയേയും കോടതിയില്‍ എത്തിച്ചെങ്കിലും ഇരുവരും കൂടുതല്‍ ഒന്നും പറഞ്ഞില്ല.  ഡോക്ടറുടെ വെളിപ്പെടുത്തലിനോടും സിനി പ്രതികരിച്ചിട്ടില്ല. കഴിഞ്ഞ ദിവസം സിനി ആന്‍ മാത്യൂസിന്റെ ജാമ്യത്തുക രണ്ടരലക്ഷം ഡോളറില്‍ നിന്നും ഒരു ല്ക്ഷമാക്കി കുറച്ചിരുന്നു. 

 ഈ മാസം ഏഴിനാണ് റിച്ചര്‍ഡ്‌സണിലെ വീട്ടില്‍ നിന്നും ഷെറിനെ കാണാതാവുന്നത്.  പാലുകുടിക്കാന്‍ വിസമ്മതിച്ചതിന് വീടിന് പുറത്ത് നിര്‍ത്തിയെന്നാണ്  വെസ്ലി മാത്യൂസ് പോലീസിന് മൊഴി നല്‍കിയിരുന്നത്  വീടിനടുത്തുള്ള ഓടയില്‍ നിന്നാണ് ഷെറിന്റെ മൃതദേഹം കണ്ടെത്തിയത്. ഇരുവര്‍ക്കും ഒരു പെണ്‍കുട്ടി ഉണ്ടായിരിക്കെയാണ് ബീഹാറിലെ ശിശുസംരക്ഷണം കേന്ദ്രത്തില്‍ നിന്നാണ് ഷെറിനെ ദത്തെടുത്തത്.
 

click me!