അഭിലാഷ് ടോമിക്കായി ഇന്ത്യന്‍ കപ്പല്‍ ആംസ്റ്റര്‍ഡാമില്‍ നാളെയെത്തും

By Web TeamFirst Published Sep 27, 2018, 7:39 PM IST
Highlights

ഇന്ത്യൻ നാവിക സേനയുടെ ട്വിറ്റർ അക്കൗണ്ടിലൂടെ തന്നെ രക്ഷിച്ചവര്‍ക്ക് അഭിലാഷ് ടോമി ഇന്നലെ നന്ദി അറിയിച്ചിരുന്നു. കടൽ അവിശ്വസനീയമാം വിധം പ്രക്ഷുബ്ധമായിരുന്നു. കടലിൽ ബോട്ട് ആടിയുലഞ്ഞു. എന്‍റെ കടലിലെ പരിചയം കൊണ്ട് മാത്രമാണ് രക്ഷപ്പെട്ടത്. നാവിക സേനയിലെ പരിചയും കൂടുതൽ തുണച്ചു. പ്രാർത്ഥിച്ച എല്ലാവർക്കും നന്ദിയെന്നായിരുന്നു ട്വീറ്റ്.

ആംസ്റ്റര്‍ഡാം:ഗോള്‍ഡന്‍ ഗ്ലോബ് റെയ്സിനിടെ പരിക്കേറ്റ കാമാൻഡർ അഭിലാഷ് ടോമിയെ ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി നാവികസേനയുടെ ഐഎൻഎസ് സത്പുര നാളെ ആംസ്റ്റർഡാം ദ്വീപിലെത്തും. അഭിലാഷ് ടോമിയെ ഒക്ടോബർ ആദ്യവാരം ഇന്ത്യയിലെത്തിക്കും. അഭിലാഷിന്‍റെ പായ് വഞ്ചി തുരിയ കണ്ടെത്താനുള്ള ശ്രമങ്ങളും തുടങ്ങി.

ഇന്ത്യൻ നാവിക സേനയുടെ ട്വിറ്റർ അക്കൗണ്ടിലൂടെ തന്നെ രക്ഷിച്ചവര്‍ക്ക് അഭിലാഷ് ടോമി ഇന്നലെ നന്ദി അറിയിച്ചിരുന്നു. കടൽ അവിശ്വസനീയമാം വിധം പ്രക്ഷുബ്ധമായിരുന്നു. കടലിൽ ബോട്ട് ആടിയുലഞ്ഞു. എന്‍റെ കടലിലെ പരിചയം കൊണ്ട് മാത്രമാണ് രക്ഷപ്പെട്ടത്. നാവിക സേനയിലെ പരിചയും കൂടുതൽ തുണച്ചു. പ്രാർത്ഥിച്ച എല്ലാവർക്കും നന്ദിയെന്നായിരുന്നു ട്വീറ്റ്.

നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ഡോക്ടർമാരുടെ വിലയിരുത്തൽ. ദില്ലി നാവികസേനാ ആശുപത്രിയിലെ ഡോക്ടർമാർ അഭിലാഷിനെ ചികിത്സിക്കുന്ന ഡോക്ടർമാരുമായി ഇന്നലെ കൂടിക്കാഴ്ച നടത്തിയിരുന്നു. നട്ടെല്ലിന് ഏറ്റ പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.

click me!