
തിരുവനന്തപുരം: കേരള ഫയര്‍ ഫോഴ്സില്‍ ചരിത്രത്തില്‍ ആദ്യമായി വനിതകളെ നിയമിക്കും. ഇന്നത്തെ മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ആദ്യ ഘടത്തില്‍ 100 ഫയര്‍ വുമണ്‍ തസ്തികകളാണ് സൃഷ്ടിക്കുകയെന്ന് മന്ത്രിസഭാ യോഗത്തിന് ശേഷം മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
1956-ൽ സംസ്ഥാനം രൂപീകരണ സമയത്താണ് കേരള ഫയർ സർവ്വീസ് നിലവിൽ വന്നത്. അന്നു മുതല്‍ ഇന്നുവരെ സ്ത്രീകളെ ഈ ജോലിക്ക് നിയോഗിച്ചിരുന്നില്ല. 1963 വരെ ഇൻസ്പെക്ടർ ജനറൽ ഓഫ് പോലീസ് ആയിരുന്നു ഈ സേനയുടെ തലവൻ. 1962-ൽ കേരള ഫയർ സർവ്വീസ് നിയമം വരുന്നതുവരെ സേന കേരള പോലീസ് വകുപ്പിന് കീഴിൽ ആയിരിന്നു. 1963 മുതലാണ് പ്രത്യേക വകുപ്പായി ഫയര്‍ ഫോഴ്സ് പ്രവർത്തനം ആരംഭിച്ചത്.
മറ്റ് മന്ത്രിസഭാ യോഗ തീരുമാനങ്ങളും മുഖ്യന്ത്രി വിശദീകരിച്ചു. ഫിലിം ഫെസ്റ്റിവലിന്‍റെ കാര്യത്തിൽ ആശങ്ക വേണ്ട. പ്രളയാനന്തര പ്രവര്‍ത്തനങ്ങളെക്കുറിച്ച് കഴിഞ്ഞദിവസം വിശദമായി വിലയിരുത്തല്‍ മന്ത്രിസഭ ഉപസമിതി യോഗം നടത്തി. പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ നല്ല നിലയില്‍ നടന്നുവരികയാണ്. പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കും. ഏകോപനത്തിന് വിവിധ തലങ്ങളിലുള്ള മേല്‍നോട്ട സമിതിയെ നിയമിക്കും. മേല്‍നോട്ടത്തിന് ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രളയദുരിത മേഖലയിലെ പിന്നോക്ക വിഭാഗങ്ങൾക്ക് മൂന്ന് മാസത്തേക്ക് പ്രത്യേക കിറ്റ് നൽകും. ഉപജീവനോപാധികൾ നഷ്ടമായവർക്ക് പ്രത്യേക പാക്കേജ് നല്‍കും. പദ്ധതികളുടെ ഏകോപനം ആസൂത്രണ ബോർഡിനായിരിക്കും. ഗെയിൽ പൈപ്പ് ലൈൻ, ദേശീയപാതാ വികസനം എന്നിവ വീണ്ടും സജീവമാക്കും. ബിഷപ്പിനെതിരായ കേസിൽ പൊലീസ് പൊലീസിന്‍റെ സമയമാണ് എടുത്തതെന്നും അദ്ദേഹം പറഞ്ഞു
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam