തിരുവനന്തപുരം എക്‌സൈസ് കമ്മീഷണറേറ്റിലെ ഉദ്യോഗസ്ഥനായ ജാബിർ (44) കുളിമുറിയിൽ കാൽ വഴുതി വീണ് മരിച്ചു. തലയ്ക്ക് ക്ഷതമേറ്റ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. വെഞ്ഞാറമൂട് പോലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി സംസ്കരിച്ചു.

തിരുവനന്തപുരം: കുളിമുറിയില്‍ കാല്‍ വഴുതി വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന എക്‌സൈസ് ഉദ്യോഗസ്ഥന്‍ മരിച്ചു. തിരുവന്തപുരം എക്‌സൈസ് കമ്മീഷണറേറ്റിലെ ഉദ്യോഗസ്ഥനായ കണിയാപുരം ചാന്നാങ്കര മൈവള്ളി ഹൗസില്‍ പരേതനായ ഇബ്രാഹി കുഞ്ഞിന്റെയും നഫീസാ ബീവിയുടെ മകന്‍ ജാബിറാണ്(44) മരിച്ചത്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കഴിഞ്ഞ ചൊവ്വാഴ്ച പുലര്‍ച്ചെ 4.15ന് കോലിയക്കോടുള്ള ഇദ്ദേഹത്തിന്റെ ഭാര്യയുടെ വീട്ടില്‍ വച്ചായിരുന്നു അപകടമുണ്ടായത്. കുളിമുറിയില്‍ കാല്‍ വഴുതി വീണ് തലക്ക് ക്ഷതമേൽക്കുകയായിരുന്നു. തുടര്‍ന്ന് വീട്ടുകാര്‍ ഇദ്ദേഹത്തെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെ മരണം സംഭവിച്ചു. 

വെഞ്ഞാറമൂട് പൊലീസ് ഇന്‍ക്വസ്റ്റ് ചെയ്ത മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നൽകി. തുടര്‍ന്ന് എക്‌സൈസ് കമ്മീഷണറേറ്റിലും ചാന്നാങ്കരയിലുള്ള വീട്ടിലും മൃതദേഹം പൊതു ദര്‍ശനത്തിന് വച്ചു. വൈകിട്ടോടെ കണിയാപുരം ജുമാ മസ്‌ജിദ് ഖബര്‍സ്ഥാനില്‍ സംസ്‌ക്കരിച്ചു.