ഇന്ധന വില; പ്രത്യക്ഷസമരവുമായി ശിവസേന രംഗത്ത്, മോദി ജനങ്ങളെ പറഞ്ഞുപറ്റിക്കുന്നു

By Web DeskFirst Published Sep 23, 2017, 4:07 PM IST
Highlights

ഇന്ധനവിലവർധനയിൽ പ്രതിഷേധിച്ച് പ്രത്യക്ഷസമരവുമായി ശിവസേന രംഗത്ത്. മുംബൈയിൽ ശിവസേന നടത്തിയ മാർച്ചിലും ധർണയിലും സ്ത്രീകൾ ഉൾപ്പെടെ നിരവധി പ്രവർത്തകർ പങ്കെടുത്തു.  പ്രതിഷേധ പരിപാടികൾക്ക് നേതൃത്വം നല്‍കിയ സേനാ എംപിമാരായ അരവിന്ദ് സാവന്ത്, അനിൽ ദേശായി എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു.  ബി.ജെ.പി നേതൃത്വം നൽകുന്ന കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നയങ്ങൾ അവസാനിപ്പിക്കണമെന്നും, പ്രധാനമന്ത്രി നരേന്ദ്രമോദി ജനങ്ങളെ പറഞ്ഞുപറ്റിക്കുകയാണെന്നും അവർ ആരോപിച്ചു.
 

click me!