മെസി ലോകത്തെ മികച്ച താരം: ഷോഡ്രന്‍ മുസ്താഫി

Web Desk |  
Published : Jun 03, 2018, 03:25 PM ISTUpdated : Jun 29, 2018, 04:12 PM IST
മെസി ലോകത്തെ മികച്ച താരം: ഷോഡ്രന്‍ മുസ്താഫി

Synopsis

ഏത് പ്രതിരോധനിരയെയും അനായാസം മെസിക്ക് മറികടക്കാനാകും. മൈതാനത്ത് അതിവേഗക്കാരനായ കുറിയ മനുഷ്യനാണ് മെസി.

ആഴ്സണല്‍: അർജന്‍റീനന്‍ സ്ട്രൈക്കർ ലിയോണല്‍ മെസിയാണ് ലോകത്തെ മികച്ച താരമെന്ന് ആഴ്സണലിന്‍റെ ജർമ്മന്‍ പ്രതിരോധതാരം ഷോഡ്രന്‍ മുസ്താഫി. മെസി പ്രവചനാതീതമായ പ്രതിഭയാണെന്നും, തന്നെ വെള്ളം കുടിപ്പിച്ച ശക്തനായ എതിരാളിയാണ് മെസിയെന്നും ഷോഡ്രന്‍ പറയുന്നു. റഷ്യന്‍ ലോകകപ്പില്‍ അർജന്‍റീനന്‍ പ്രതീക്ഷകള്‍ മുഴുവന്‍ മെസിയിലാണ്. 

ഏത് പ്രതിരോധനിരയെയും അനായാസം മെസിക്ക് മറികടക്കാനാകും. മൈതാനത്ത് അതിവേഗക്കാരനായ കുറിയ മനുഷ്യനാണ് മെസി. ഏത് ദിശയിലേക്കാണ് മെസി പന്തിനൊപ്പം കുതിക്കുക എന്ന് മുന്‍കൂട്ടി പറയാനാവില്ലെന്നും ഷോഡ്രന്‍ അഭിപ്രായപ്പെട്ടു. സീസണില്‍ മികച്ച ഫോമിലുള്ള മെസി 54 മത്സരങ്ങളില്‍ 45 ഗോളുകളും 18 അസിസ്റ്റുകളും സ്വന്തമാക്കിയിട്ടുണ്ട്.

എന്നാല്‍ മെസി- റൊണോ പോരിന് മൂർച്ചയേറുന്ന നിരീക്ഷണങ്ങളാണ് ഷോഡ്രന്‍ നടത്തുന്നുണ്ട്. പോർച്ചുഗല്‍ താരം റൊണാള്‍ഡോ ബോക്സിനുള്ളിലെ മികച്ച സ്ട്രൈക്കറാണ്. എന്നാല്‍ മെസി സഹതാരങ്ങളെ കൊണ്ട് ഗോളടിപ്പിക്കാനും അവരെ കരുത്തരാക്കാനും കഴിവുള്ള താരമാണ്. അതിനാല്‍ തനിക്ക് റൊണാള്‍ഡോയെക്കാളും മികച്ച താരം മെസിയാണെന്ന് ഷോഡ്രന്‍ മുസ്താഫി അഭിപ്രായപ്പെട്ടു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വടകരയിൽ വോട്ട് മാറി ചെയ്ത എൽഡിഎഫ് അംഗത്തിന്‍റെ വീടിനുനേരെ ആക്രമണം, വാതിലിന് സമീപം സ്റ്റീൽ ബോംബ്
മേയർ പദവി ലഭിക്കാത്തതിൽ ആദ്യ പ്രതികരണവുമായി ശ്രീലേഖ; 'സത്യപ്രതിജ്ഞ ദിവസം നേരത്തെ മടങ്ങിയത് മരുന്ന് കഴിക്കാൻ ഉള്ളത് കൊണ്ട്'