തെമ്മാടി നാട് ഭരിക്കുമെങ്കില്‍ തെമ്മാടിത്തത്തോടെ നേരിടും: ശോഭ സുരേന്ദ്രന്‍

By Web TeamFirst Published Jan 2, 2019, 10:30 PM IST
Highlights

പിണറായിയുടെ ചെരുപ്പുനക്കിയാണ് ദേവസ്വംബോര്‍ഡ് പ്രസിഡന്‍റ് എന്ന് പറഞ്ഞ ശോഭ സുരേന്ദ്രന്‍, ബിജെപി ഹര്‍ത്താല്‍ പൊതുജനങ്ങളെ ബാധിക്കുമോ എന്ന ചോദ്യത്തിന് മറുപടി നല്‍കിയത് ഇങ്ങനെ

തിരുവനന്തപുരം: ശബരിമല യുവതി പ്രവേശനം നടന്ന വിഷയത്തില്‍ പിണറായി വിജയനെ വ്യക്തിപരമായി അധിക്ഷേപിച്ച് ശോഭ സുരേന്ദ്രന്‍. ഏഷ്യാനെറ്റ് ന്യൂസ് അവറിലാണ് ശോഭ സുരേന്ദ്രന്‍ പൊട്ടിത്തെറിച്ചത്.  കള്ളന്മാര്‍ കയറുന്നതു പോലെ മാവോയിസ്റ്റുകളെ കയറ്റി വിശ്വാസികളുടെ നെഞ്ചില്‍ തീകോരിയിട്ട പിണറായി വിജയന്റെ പാര്‍ട്ടിക്കെതിരെ വിശ്വാസികള്‍ പരിഹാര കര്‍മ്മം നടത്തുമെന്ന് ശോഭ സുരേന്ദ്രന്‍ പറഞ്ഞു. 

പിണറായിയുടെ ചെരുപ്പുനക്കിയാണ് ദേവസ്വംബോര്‍ഡ് പ്രസിഡന്‍റ് എന്ന് പറഞ്ഞ ശോഭ സുരേന്ദ്രന്‍, ബിജെപി ഹര്‍ത്താല്‍ പൊതുജനങ്ങളെ ബാധിക്കുമോ എന്ന ചോദ്യത്തിന് മറുപടി നല്‍കിയത് ഇങ്ങനെ.  തെമ്മാടി നാട് ഭരിക്കുമെങ്കില്‍ തെമ്മാടിത്തത്തോടെ നേരിടും.

click me!