
റിപ്പബ്ളിക് ദിനത്തിലെ സുരക്ഷാ ക്രമീകരണത്തിന്‍റെ മറവിൽ സെക്രട്ടറിയേറ്റിന് മുന്നിലെ തട്ടുകടകൾ പോലീസ് ഒഴിപ്പിച്ചു. മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരമാണ് നടപടിയെന്നാണ് പോലീസ് അറിയിച്ചത്. വികലാംഗരും വിധവകളുടേതുമടക്കമുള്ള ആറ് തട്ടുകടകളാണ് നോട്ടീസ് പോലും നൽകാതെ അടപ്പിച്ചു.
ലീല കഴിഞ്ഞ മുപ്പത് വർഷമായി സെക്രട്ടറിയേറ്റിന്‍റെ കന്‍റോൺമെന്‍റിന് മുൻവശം തട്ടുകട നടത്തുകയാണ്.ഭർത്താവ് മരിച്ചതോടെ ലീല തട്ടുകട ഏറ്റെടുത്ത് നടത്തുകയാണ്. ഇന്ന് രാവിലെ കട തുറക്കാനെത്തിയതോടെ പോലീസ് തടയുകയായിരുന്നു. ഇതോടെ പോലീസും കടക്കാരും തമ്മിൽ വാക്കേറ്റമായി.
സെക്രട്ടറിയേറ്റിന് പരിസരത്ത് കടകൾ പ്രവർത്തിക്കുന്നത് സുരക്ഷാ പ്രശനമുണ്ടാക്കുമെന്നാണ് പോലീസ് അറിയിച്ചത്. മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകരാമാണ് നടപടിയെന്നും പോലീസ് പ്രതിഷേധകാകാരെ അറിയിച്ചു.
തിരുവനന്തപുരം നഗരസഭയുടെ നമ്പർ ലൈസൻസ് ഉള്ള കടകളും അടപ്പിച്ചിട്ടുണ്ട്. നോട്ടീസ് നൽകാതെയുള്ള പോലീസിന്‍റെ നടപടിക്കെതിരെ കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് കടക്കാർ.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam