രാജിയില്ലെങ്കിൽ ഒത്തുതീർപ്പില്ലെന്ന് സിജെപി പ്രഖ്യാപിച്ചതോടെ ചർച്ച തീരുമാനാകാതെ പിരിയുകയാണുണ്ടായത്. ധര്‍മ്മേന്ദ്ര പ്രധാന്‍റെ രാജിയാവശ്യപ്പെട്ട് തുടര്‍ച്ചയായ അ‌ഞ്ചാം ദിവസവും പ്രതിപക്ഷം പാർലമെന്റ് സ്തംഭിപ്പിച്ചിരുന്നു.

ദില്ലി: തനിക്ക് ടൈഫോയ്ഡ് സ്ഥീരികരിച്ചതായി കോക്രോച്ച് ജനത പാർട്ടി സ്ഥാപകൻ അഭിജിത് ദീപ്കേ. ധർമേന്ദ്ര പ്രധാന്റെ രാജിക്കായി പ്രക്ഷോഭം തുടരുമെന്നും ദീപ്കേ അറിയിച്ചു. കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജിയിൽ സർക്കാർ നിലപാട് ഇന്ന് അറിയാം. രാജി ഒഴികെയുള്ള ആവശ്യങ്ങൾ തല്ക്കാലം പരിഗണിക്കാമെന്ന് സിജെപി നേതാക്കളുമായുള്ള ചർച്ചയിൽ മന്ത്രിതല സമിതി അറിയിച്ചിരുന്നു. രാജിയില്ലെങ്കിൽ ഒത്തുതീർപ്പില്ലെന്ന് സിജെപി പ്രഖ്യാപിച്ചതോടെ ചർച്ച തീരുമാനാകാതെ പിരിയുകയാണുണ്ടായത്. ധര്‍മ്മേന്ദ്ര പ്രധാന്‍റെ രാജിയാവശ്യപ്പെട്ട് തുടര്‍ച്ചയായ അ‌ഞ്ചാം ദിവസവും പ്രതിപക്ഷം പാർലമെന്റ് സ്തംഭിപ്പിച്ചിരുന്നു.

'മനസ് വല്ലാതെ വിഷമിച്ചപ്പോഴാണ് കരഞ്ഞുപോയത്, നിയമ നടപടിയുമായി ശക്തമായി മുന്നോട്ട് പോകും'