പെരിയാര്‍ അണക്കെട്ടിലെ ഇന്‍ടേക്ക് ഷട്ടര്‍ പൊട്ടിവീണു

By News deskFirst Published Nov 21, 2017, 1:56 PM IST
Highlights

ഇടുക്കി: ഇടുക്കി ലോവര്‍ പെരിയാര്‍ അണക്കെട്ടിലെ ഇന്‍ടേക്ക് ഷട്ടര്‍ പൊട്ടിവീണ് നേര്യമംഗലം വൈദ്യുതി നിലയത്തില്‍ ഉത്പാദനം നിലച്ചു. അറ്റകുറ്റപ്പണികള്‍ നടക്കാത്തതിലെ തകരാറാണ് വടംപൊട്ടി ഷട്ടര്‍ വീഴാന്‍ കാരണമായതെന്നാണ് ആരോപണം. നിലയത്തിലേക്ക് വെളളമൊഴുകേണ്ട തുരങ്കത്തിന്റെ വാതില്‍ ഷട്ടര്‍ വീണ് അടഞ്ഞതാണ് 75 മെഗാവാട്ട് ശേഷിയുളള വൈദ്യുത നിലയത്തില്‍ ഉത്പാദനം നിറുത്തിവക്കാന്‍ കാരണം. കെഎസ്ഇബി എഞ്ചിനീയര്‍മാര്‍ സ്ഥലത്തെത്തി പരിശോധനകള്‍ നടത്തുന്നുണ്ട്. എമര്‍ജന്‌സി ഷട്ടറും ഉപയോഗിക്കാനാവാത്ത വിധം നശിച്ചിരിക്കുന്നത് തകരാര്‍ പരിഹരിക്കുന്നതിന് കാലതാമസത്തിനിടയാക്കിയേക്കും.

click me!