നവ്ജ്യോത് സിംഗ് സിദ്ധു ഇന്ന് കോൺഗ്രസിൽ ചേരും

Published : Jan 09, 2017, 03:47 AM ISTUpdated : Oct 05, 2018, 01:42 AM IST
നവ്ജ്യോത് സിംഗ് സിദ്ധു ഇന്ന് കോൺഗ്രസിൽ ചേരും

Synopsis

പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി മുൻ ക്രിക്കറ്റ് താരം നവ്ജ്യോത് സിംഗ് സിദ്ധു ഇന്ന് കോൺഗ്രസിൽ ചേരും. ഭാര്യ നവ്ജ്യോത് കൗറിന്‍റെ മണ്ഡലമായ അമൃത്സര്‍ ഈസ്റ്റിൽ നിന്ന് സിദ്ധു മത്സരിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. നവ്‍ജ്യോത് കൗര്‍ സിദ്ധുവിന് പിന്നാലെയാണ് സിദ്ധുവും ബിജെപിയിൽ നിന്ന്  കോൺഗ്രസ് പാളയത്തിലെത്തുന്നത്. അമൃത്സര്‍ ലോക്സഭാ മണ്ഡ‍ലത്തിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ സിദ്ധു കോൺഗ്രസ് സ്ഥാനാര്‍ത്ഥിയായേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. ബിജെപിയിൽ നിന്ന് രാജിവച്ച് സിദ്ധു , ആവാസ് എ പഞ്ചാബ് പാര്‍ട്ടി രൂപീകരിച്ചിരുന്നു.അതിനിടെ പഞ്ചാബിലെ കോൺഗ്രസിന്‍റെ തെരഞ്ഞെടുപ്പ് പ്രകടന പത്രിക മുൻ പ്രധാനമന്ത്രി ഡോ. മന്മോഹൻ സിംഗ് ഇന്ന് ദില്ലിയിൽ പുറത്തിറക്കും

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മുസ്‌ലിം ലീഗിലെ വനിതാ സ്ഥാനാർഥിത്വം: ഉമർ ഫൈസി മുക്കത്തെ തിരുത്തി ജിഫ്രി മുത്തുക്കോയ തങ്ങൾ; 'സമസ്തയെ രാഷ്ട്രീയ വിവാദങ്ങളിലേക്ക് വലിച്ചിഴക്കരുത്'
കേരളം ഇനി 'ജെൻ സി' മോഡിൽ; 4.66 ലക്ഷം കന്നിവോട്ടർമാർ; യുവത്വം വിധി നിശ്ചയിക്കുന്ന നിയമസഭാ പോരാട്ടം