16 എസി കോച്ചുകളുമായാണ് ബെംഗളൂരു-മുംബൈ വന്ദേഭാരത് സ്ലീപ്പർ സർവീസ് നടത്തുക. ആകെ 823 ബെർത്തുകളുണ്ടാകും. ബെംഗളൂരുവിൽനിന്ന് രാത്രി 7.50ന് പുറപ്പെടുന്ന ട്രെയിൻ പിറ്റേദിവസം രാവിലെ 11.55-ഓടെ മുംബൈയിലെത്തും. 16 മണിക്കൂറും അഞ്ചുമിനിറ്റുമാണ് ബെംഗളൂരു-മുംബൈ വന്ദേഭാരത് സ്ലീപ്പറിന്റെ യാത്രാസമയം.
ബെംഗളൂരു: രാജ്യത്തെ രണ്ടാമത്തെ വന്ദേഭാരത് സ്ലീപ്പർ എക്സ്പ്രസ് ട്രെയിൻ നവംബർ ഒന്നിന് സർവീസ് ആരംഭിക്കുമെന്ന് കേന്ദ്ര റെയിൽവേ സഹമന്ത്രി വി സോമണ്ണ. ബെംഗളൂരു-മുംബൈ റൂട്ടിലാണ് ദക്ഷിണേന്ത്യയിലെ ആദ്യ വന്ദേഭാരത് സ്ലീപ്പർ സർവീസ് ആരംഭിക്കുന്നത്. ഇതോടെ നിലവിൽ 24 മണിക്കൂർ സമയമെടുക്കുന്ന ബെംഗളൂരു-മുംബൈ യാത്രാസമയം 16 മണിക്കൂറായി കുറയും.
16 എസി കോച്ചുകളുമായാണ് ബെംഗളൂരു-മുംബൈ വന്ദേഭാരത് സ്ലീപ്പർ സർവീസ് നടത്തുക. ആകെ 823 ബെർത്തുകളുണ്ടാകും. ബെംഗളൂരുവിൽനിന്ന് രാത്രി 7.50ന് പുറപ്പെടുന്ന ട്രെയിൻ പിറ്റേദിവസം രാവിലെ 11.55-ഓടെ മുംബൈയിലെത്തും. 16 മണിക്കൂറും അഞ്ചുമിനിറ്റുമാണ് ബെംഗളൂരു-മുംബൈ വന്ദേഭാരത് സ്ലീപ്പറിന്റെ യാത്രാസമയം. മുംബൈയിൽനിന്ന് രാത്രി 8.10ന് പുറപ്പെടുന്ന വന്ദേഭാരത് സ്ലീപ്പർ പിറ്റേദിവസം രാവിലെ 11.55ന് ബെംഗളൂരുവിലെത്തും. 15 മണിക്കൂറും 45 മിനിറ്റുമാണ് മുംബൈ-ബെംഗളൂരു വന്ദേഭാരത് സ്ലീപ്പറിന്റെ യാത്രസമയം. ആഴ്ചയിൽ ആറുദിവസമായിരിക്കും സർവീസ്.
ആശയങ്ങളുടെ ഉത്സവം- അഗോറയില്‍ രജിസ്റ്റര്‍ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക
അതേസമയം, നവംബർ ഒന്നിന് ബെംഗളൂരു-മുംബൈ വന്ദേഭാരത് സ്ലീപ്പർ സർവീസ് ആരംഭിക്കുമെന്ന് കേന്ദ്രമന്ത്രി അറിയിച്ചെങ്കിലും ഇതുസംബന്ധിച്ച് സൗത്ത് വെസ്റ്റേൺ റെയിൽവേയ്ക്ക് റെയിൽവേ ബോർഡിൽനിന്ന് ഔദ്യോഗിക അറിയിപ്പ് ലഭിച്ചിട്ടില്ലെന്നാണ് റിപ്പോർട്ട്.


