സോളാര്‍കേസ്: ഉമ്മന്‍ചാണ്ടി ഇന്ന് ബംഗളുരു കോടതിയില്‍ ഹാജരാകും

Web Desk |  
Published : Jan 09, 2017, 01:52 AM ISTUpdated : Oct 05, 2018, 01:45 AM IST
സോളാര്‍കേസ്: ഉമ്മന്‍ചാണ്ടി ഇന്ന് ബംഗളുരു കോടതിയില്‍ ഹാജരാകും

Synopsis

ബംഗളുരു: സോളാര്‍ കേസ് വിധി ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജിയില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇന്ന് ബംഗളുരു കോടതിയില്‍  വീണ്ടും ഹാജരാകും.

വ്യവസായി എം കെ കുരുവിളയില്‍ നിന്ന് പണം തട്ടിയെന്ന കേസില്‍ ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെയുള്ള ആറ് പ്രതികള്‍ ഒരു കോടി അറുപത് ലക്ഷത്തി എണ്‍പത്തിഅയ്യായിരത്തി എഴുന്നൂറ് രൂപ നല്‍കണമെന്ന് കോടതി വിധിച്ചിരുന്നു. ഇത് ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജിയില്‍ തെളിവ് നല്‍കുന്നതിനാണ് ഉമ്മന്‍ചാണ്ടി ഇന്ന് സിറ്റി സിവില്‍ ആന്റ് സെഷന്‍സ് കോടതിയില്‍ ഹാജരാകുന്നത്. കഴിഞ്ഞ തിങ്കളാഴ്ച ഉമ്മന്‍ചാണ്ടി ഹാജരായിരുന്നു. കൂടുതല്‍ സമയം വേണമെന്ന് കുരുവിളയുടെ അഭിഭാഷകന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് കേസ് അന്ന് മാറ്റിവയ്ക്കുകയായിരുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'പ്രിയദർശിനി' അധിക്ഷേപ പരാമർശം; ഗതാഗത മന്ത്രി സി പി ജോണിനെതിരെ പിണറായി വിജയൻ, 'നിലപാട് നിന്ദ്യവും അവഹേളനപരവും'
38 തദ്ദേശ വാർഡുകളിൽ ഉപതെരഞ്ഞെടുപ്പ്; വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ ഇനി ഒരു ദിവസം മാത്രം