
ചണ്ഡീഗഢ്: നിരുപാധികമായാണ് സിദ്ദു കോൺഗ്രസിലെത്തിയതെന്ന് ഭാര്യയും ബിജെപി മുൻ എംഎൽഎയുമായ നവ്ജ്യോത് കൗർ. ശിരോമണി അകാലിദൾ ബിജെപിയെ അവഹേളിക്കുന്നത് കൊണ്ട് പാർട്ടി വിട്ടതെന്നും ഇക്കാര്യം കേന്ദ്രനേതൃത്വത്തെ അറിയിച്ചിരുന്നുവെന്നും അവർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
തെരഞ്ഞെടുപ്പിന് ശേഷം എന്തായിരിക്കും ചുമതല എന്ന് പിന്നീട് തീരുമാനിക്കും. ഉപാധികളില്ലാതെയാണ് പാർട്ടിയിൽ വന്നത്. എന്താണ് സ്ഥാനമെന്ന് അമരീന്ദർ സിംഗ് രാഹുൽഗാന്ധിയും തീരുമാനിക്കും. പാർട്ടിയിൽ യോജിച്ചുള്ള പ്രവർത്തനമാണ് നടക്കുന്നതെന്നും നവജ്യോത് കൗര്‍ വ്യക്തമാക്കി.
ഒരു ആശയക്കുഴപ്പവുമില്ലായിരുന്നു. പഞ്ചാബിന്റെ നന്മക്ക് വേണ്ടി എങ്ങനെ പ്രവർത്തിക്കണം എന്നതാണ് ആലോചിച്ചത്. അതിന് അകാലിദള്ളിനെ മാറ്റി നിർത്തണം.നിങ്ങൾ അതിർത്തി ഗ്രാമങ്ങളടക്കം എവിടെ ചെന്നാലും വൈകിട്ട് ഏഴ് മണിക്ക് ശേഷം യുവാക്കൾ മദ്യപിച്ച് റോഡിൽ കിടക്കുന്നത് കാണാം. ഇത് പരിതാപകരമാണ്. സംസ്ഥാനത്ത് അഴിമതിയും കൊള്ളയും നടത്തിയവരെ ജയിലിലടക്കുകയും സ്വത്ത് കണ്ടുകെട്ടുകയും ചെയ്യുന്നതിനുള്ള നിയമം കൊണ്ട് വരുമെന്നും നവ്ജ്യോത് കൗര്‍ പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam