ചർച്ചയ്ക്ക് എത്തിയ പാനലിസ്റ്റ് മോശം പരാമർശം നടത്തിയതിന് വാർത്താവതാരകൻ ഉത്തരവാദിയല്ല, മാധ്യമപ്രവർത്തകന്‍റെ അറസ്റ്റ് റദ്ദാക്കി സുപ്രീംകോടതി

Published : Jun 14, 2025, 08:23 AM IST
Supreme Court of India

Synopsis

ആന്ധ്രാപ്രദേശിലെ സാക്ഷി ടിവിയുടെ വാർത്താവതാരകൻ കെ ശ്രീനിവാസ റാവുവിനെയാണ് കഴിഞ്ഞയാഴ്ച പൊലീസ് അറസ്റ്റ് ചെയ്തത്

ദില്ലി; സാക്ഷി ടിവിയിലെ മാധ്യമപ്രവർത്തകന്‍റെ അറസ്റ്റ് റദ്ദാക്കി സുപ്രീംകോടതി ഉത്തരവ്.ചർച്ചയ്ക്ക് എത്തിയ പാനലിസ്റ്റ് മോശം പരാമർശം നടത്തിയതിന് വാർത്താവതാരകൻ ഉത്തരവാദിയല്ല എന്ന് സുപ്രീംകോടതി വ്യക്തമാക്കി.ആന്ധ്രാപ്രദേശിലെ സാക്ഷി ടിവിയുടെ വാർത്താവതാരകൻ കെ ശ്രീനിവാസ റാവുവിനെയാണ് കഴിഞ്ഞയാഴ്ച പൊലീസ് അറസ്റ്റ് ചെയ്തത്.ആന്ധ്രയുടെ തലസ്ഥാനമായ അമരാവതി ലൈംഗികത്തൊഴിലാളികളുടെ കേന്ദ്രമെന്ന് ചർച്ചയിൽ സംസാരിച്ച പാനലിസ്റ്റ് പറഞ്ഞിരുന്നു

ചർച്ചയ്ക്ക് എത്തിയ രാഷ്ട്രീയ നിരീക്ഷകൻ വിവിആർ കൃഷ്ണം രാജുവാണ് ഈ പരാമർശം നടത്തിയത്.ഇതിന്‍റെ പേരിലാണ് ശ്രീനിവാസ റാവുവിനെ അറസ്റ്റ് ചെയ്തത്.സാക്ഷി ടിവി വൈഎസ്ആർ കോൺഗ്രസ് പക്ഷം പിടിക്കുന്ന ചാനലാണ്

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

പക്ഷിപ്പനി: ആലപ്പുഴയിൽ ചിക്കൻ വിഭവങ്ങൾ വിൽക്കുന്നതിന് നിരോധനം, പ്രോട്ടോക്കോൾ പാലിക്കണമെന്ന് നിർദേശം
അമേരിക്കയിൽ രണ്ട് ഹെലിക്കോപ്റ്ററുകൾ കൂട്ടിയിടിച്ചു, അപകടത്തിൽ പൈലറ്റ് കൊല്ലപ്പെട്ടു