
ചണ്ഡിഗഡ്: ഗായികയും നർത്തകിയുമായ ഹർഷിത ദാഹിയയുടെ കൊലപാതകി തന്റെ ഭർത്താവാണെന്ന് ആരോപിച്ച് സഹോദരി. ഹർഷിതയുടെ സഹോദരി ലതയാണ് ആരോപണം ഉന്നയിച്ചത്. അമ്മയുടെ കൊലപാതകക്കേസിൽ സാക്ഷിയായതാണ് ഹർഷിത കൊല്ലപ്പെടാൻ കാരണമെന്നും ലത പറഞ്ഞു. കേസിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രത്യേക സംഘം രൂപീകരിച്ചാണ് അന്വേഷണം.
സംഗീത പരിപാടിക്കു ശേഷം മടങ്ങുമ്പോൾ അജ്ഞാതരുടെ ആക്രമണത്തിലാണ് ഹർഷിത (22) കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച വൈകുന്നേരം നാലിന് ഹരിയാനയിലെ പാനിപത്ത് ജില്ലയിലായിരുന്നു സംഭവം. സഹപ്രവർത്തകനും സഹായിക്കുമൊപ്പം ഹർഷിത കാറിൽ വീട്ടിലേക്കു വരികയായിരുന്നു. ഇവരെ കാറിൽനിന്നും അക്രമികൾ വലിച്ചിറക്കിയ ശേഷം ഹർഷിതക്ക് നേരെ വെടിയുതിർക്കുകയായിരുന്നു.
തലയ്ക്കും കഴുത്തിനും വെടിയേറ്റ ഹർഷിത സംഭവസ്ഥ ലത്തുതന്നെ മരിച്ചു. ഏഴ് തവണയാണ് അക്രമികൾ വെടിയുതിർത്തത്. ഹർഷിതയുടെ മുഖത്തും കഴുത്തിലുമായി ആറ് വെടിയുണ്ടകൾ തുളച്ചുകയറി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam