
ആലപ്പുഴ: ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് സമരം നയിച്ച സിസ്റ്റർ അനുപമയടക്കമുള്ള കന്യാസ്ത്രീകളെ ഒരു വിഭാഗം വിശ്വാസികൾ തടഞ്ഞു. പള്ളിയിലെ ഓഫീസ് കോംപൗണ്ടില്‍ നിന്നും കന്യാസ്ത്രീകളെ ഇറക്കിവിട്ടതായും പരാതിയുണ്ട്. പള്ളി കോംപൗണ്ടിൽ വച്ച് മാധ്യമങ്ങളോട് സംസാരിക്കാൻ അനുവദിക്കില്ലെന്ന് വിശ്വാസികൾ പറഞ്ഞു. ഫ്രാങ്കോ മുളയ്ക്കലിനെതിരെ മൊഴി നൽകിയ ഫാദർ കുര്യാക്കോസിന്റെ സംസ്കാരച്ചടങ്ങൾക്ക് ശേഷം ചേർത്തല പള്ളിപ്പുറം സെന്റ് മേരീസ് പള്ളിയിൽ വച്ചായിരുന്നു സംഭവം.
ബലാത്സംഗ പരാതിയിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ ഫാദർ കുര്യാക്കോസ് മൊഴി നൽകിയിരുന്നു. ബിഷപ്പിന്‍റെ അറസ്റ്റിനുപിന്നാലെ രണ്ട് തവണ ജലന്ധറിലെ അദ്ദേഹത്തിന്‍റെ വീട്ടിന് നേരെ ആക്രമണം ഉണ്ടായി. ഫാ.കുര്യാക്കോസ് കാട്ടുതറയുടെ മരണം കൊലപാതകമാണെന്നാണ് ബന്ധുക്കളുടെ ആരോപണം. ജലന്ധറില്‍ പോസ്റ്റ് മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം ഇന്നലെയായിരുന്നു കുര്യാക്കോസിന്‍റെ മൃതദേഹം കൊച്ചിയിലെത്തിച്ചത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam