ഫ്രാങ്കോ മുളയ്ക്കലിനെതിരായ പരാതി മുക്കിയത് മദര്‍ ജനറാള്‍; ഗുരുതര ആരോപണവുമായി സിസ്റ്റര്‍ അനുപമ

By Web TeamFirst Published Sep 12, 2018, 4:59 PM IST
Highlights

ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരായ ബലാത്സംഗപരാതി ആദ്യം മുക്കിയത് മദർ ജനറാൾ തന്നെയായിരുന്നുവെന്ന് കുറവിലങ്ങാട് മഠത്തിലെ സിസ്റ്റർ അനുപമ. പരാതി കിട്ടിയില്ലെന്ന് ഇപ്പോൾ പറയുന്ന അവർ , അന്ന് പരാതിക്ക് നൽകിയ മറുപടി തെളിവായുണ്ടെന്നും സിസ്റ്റര്‍ അനുപമ  പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിന്‍റെ പോയിന്‍റ് ബ്ലാങ്കിലാണ് സിസ്റ്റർ അനുപമയുടെ പ്രതികരണം.

കൊച്ചി :  ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരായ ബലാത്സംഗപരാതി ആദ്യം മുക്കിയത് മദർ ജനറാൾ തന്നെയായിരുന്നുവെന്ന് കുറവിലങ്ങാട് മഠത്തിലെ സിസ്റ്റർ അനുപമ. പരാതി കിട്ടിയില്ലെന്ന് ഇപ്പോൾ പറയുന്ന അവർ , അന്ന് പരാതിക്ക് നൽകിയ മറുപടി തെളിവായുണ്ടെന്നും സിസ്റ്റര്‍ അനുപമ  പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിന്‍റെ പോയിന്‍റ് ബ്ലാങ്കിലാണ് സിസ്റ്റർ അനുപമയുടെ പ്രതികരണം.

എന്നാല്‍  2013 മെയ് അഞ്ചിന് ആദ്യം പീഡനം നടന്നുവെന്ന കന്യാസ്ത്രിയുടെ മൊഴി ജലന്ധര്‍ രൂപത തള്ളി.  ഈ ദിവസം ബിഷപ്പ് കുറവലങ്ങാടില്ലായിരുന്നുവെന്ന് ആവർത്തിച്ചാണ് ജലന്ധർ രൂപത ഇന്ന് പ്രസ്താവന ഇറക്കിയത്. കുറവിലങ്ങാട് മഠത്തിൽ ബിഷപ്പ് അന്ന് ഉണ്ടായിരുന്നുവെന്നതിന് തെളിവ് ലഭിച്ചുവെന്ന അന്വേഷണസംഘത്തിന്റ വാദത്തെയും രൂപത തള്ളി. കന്യാസ്ത്രിയുടെ കയ്യിലിരിക്കുന്ന ലോഗ് ബുക്കിനെ തെളിവായി കാണരുതെന്നാണ് രൂപതയുടെ പ്രസ്താവനയിലെ സൂചന. 

ബിഷപ്പ് ഒരിക്കലും കന്യാസ്തിക്കൊപ്പം ഒറ്റക്ക് ഒരു പരിപാടിയിലും പങ്കെടുത്തിട്ടില്ലെന്നും അന്വേഷണസംഘത്തിന്റ നിർണ്ണയയോഗദിവസം പുറത്തിറക്കിയ പ്രസ്താവനയിൽ രൂപത വിശദീകരിക്കുന്നു. സഹപ്രവർത്തരുടെ നിർബന്ധത്തിന് വഴങ്ങിയാണ് സ്ഥാനമൊഴിയാത്തതെന്ന് ഒരു ദേശീയമാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വിശദീകരിച്ച ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ മുൻകൂർ ജാമ്യത്തിന് ശ്രമിക്കുമെന്ന സൂചനയും നൽകി. നോട്ടീസ് നൽകാനുള്ള പൊലീസ് നീക്കം ഒത്തുകളിയുടെ ഭാഗമാണെന്നാരോപിച്ച് ജസ്റ്റിസ് കെമാൽ പാഷാ രംഗത്തെത്തിയിരുന്നു. 

 

click me!