'അപകീര്‍ത്തിപ്പെടുത്തിയെന്ന് പരാതി നല്‍കിയപ്പോള്‍ പൊലീസ് പറഞ്ഞത് ക്ഷമിക്കാന്‍'; സിറ്റര്‍ ലൂസി കളപ്പുര പറയുന്നു...

By Web TeamFirst Published Sep 25, 2018, 11:21 AM IST
Highlights

'മാനന്തവാടി പൊലീസ് സ്റ്റേഷനില്‍ ചെന്നപ്പോള്‍ ഞാന്‍ ശരിക്കും വിതുമ്പിപ്പോയി. അവരൊരുമാതിരി കളിയാക്കും പോലെയായിരുന്നു പെരുമാറിയത്. സിസ്റ്റര്‍.... ഒരു സിസ്റ്ററല്ലേ,  ക്ഷമിച്ചൂടെ എന്നായിരുന്നു അവര്‍ ചോദിച്ചത്'

വയനാട്: സമൂഹമാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തിയെന്ന തന്റെ പരാതി പൊലീസ് അവഗണിച്ചതായി കന്യാസ്ത്രീമാരുടെ സമരത്തിന് പിന്തുണ നല്‍കിയ സിസ്റ്റര്‍ ലൂസി കളപ്പുര. പരാതിയുമായി ചെന്നപ്പോള്‍ ക്ഷമിക്കാനാണ് പൊലീസ് പറഞ്ഞതെന്നും സഭയ്ക്കകത്ത് നിന്ന് പിന്തുണയില്ലാതെ ഇത്തരത്തില്‍ അപകീര്‍ത്തിപ്പെടുത്താനാകില്ലെന്നും സിസ്റ്റര്‍ ലൂസി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

'മാനന്തവാടി പൊലീസ് സ്റ്റേഷനില്‍ ചെന്നപ്പോള്‍ ഞാന്‍ ശരിക്കും വിതുമ്പിപ്പോയി. അവരൊരുമാതിരി കളിയാക്കും പോലെയായിരുന്നു പെരുമാറിയത്. സിസ്റ്റര്‍.... ഒരു സിസ്റ്ററല്ലേ,  ക്ഷമിച്ചൂടെ എന്നായിരുന്നു അവര്‍ ചോദിച്ചത്. ഞാന്‍ പറഞ്ഞു, ആളെ കണ്ടുകിട്ടിയാലല്ലേ ക്ഷമിക്കാന്‍ പറ്റൂവെന്ന്'- സിസ്റ്റര്‍ ലൂസി പറഞ്ഞു. 

രണ്ട് വ്യാജ പ്രൊഫൈലുകളില്‍ നിന്നായാണ് തനിക്കെതിരെ മോശമായ പരാമര്‍ശങ്ങളുണ്ടായതെന്നും ഇവര്‍ പറയുന്നു. കന്യാസ്ത്രീമാരുടെ സമരത്തിന് പിന്തുണ നല്‍കിയതിനെ തുടര്‍ന്ന് നേരത്തേ സിസ്റ്റര്‍ ലൂസിയെ സഭാ നടപടികളില്‍ നിന്ന് വിലക്കുകയും പിന്നീട് പ്രതിഷേധത്തെ തുടര്‍ന്ന് വിലക്ക് പിന്‍വലിക്കുകയും ചെയ്തിരുന്നു.
 

click me!