ബിഷപ്പിനെതിരായ ബലാൽസംഗക്കേസ്: പരാതിക്കാരിയായ കന്യാസ്ത്രീയുടെ സഹോദരി നിരാഹാര സമരത്തിലേക്ക്

Published : Sep 16, 2018, 07:22 PM ISTUpdated : Sep 19, 2018, 09:27 AM IST
ബിഷപ്പിനെതിരായ ബലാൽസംഗക്കേസ്: പരാതിക്കാരിയായ കന്യാസ്ത്രീയുടെ സഹോദരി നിരാഹാര സമരത്തിലേക്ക്

Synopsis

ജലന്ധര്‍ ബിഷപ്പിനെതിരെ പരാതി നൽകിയ കന്യാസ്ത്രീയുടെ സഹോദരി നിരാഹാര സമരത്തിലേക്ക്.  കൊച്ചിയിലെ സമരപ്പന്തലിൽ നാളെ മുതൽ അനിശ്ചിതകാലം നിരാഹാരം തുടങ്ങും. ബിഷപ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് വൈകുന്നതിൽ പ്രതിഷേധിച്ചാണ് സമരം. 

കൊച്ചി: ജലന്ധര്‍ ബിഷപ്പിനെതിരെ പരാതി നൽകിയ കന്യാസ്ത്രീയുടെ സഹോദരി നിരാഹാര സമരത്തിലേക്ക്.  കൊച്ചിയിലെ സമരപ്പന്തലിൽ നാളെ മുതൽ അനിശ്ചിതകാലം നിരാഹാരം തുടങ്ങും. ബിഷപ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് വൈകുന്നതിൽ പ്രതിഷേധിച്ചാണ് സമരം. 

ജലന്ധർബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്‍റെ അറസ്റ്റ് ആവശ്യപ്പെട്ട് കന്യാസ്ത്രീകൾ നടത്തുന്ന സമരം സംസ്ഥാനവ്യാപകമാക്കാൻ സമരസമിതി. നീതിക്കായുള്ള സമരത്തിന് പിന്തുണയുമായി വിവിധ ജനകീയസമരസമിതികൾ ഇന്ന് കൊച്ചിയിലെത്തി. സഭാ നേതൃത്വത്തിന്‍റെ മൗനം വേദനിപ്പിക്കുന്നുവെന്ന് പരാതിക്കാരിയായ കന്യാസ്ത്രീയുടെ സഹോദരി പറഞ്ഞു. ജനങ്ങളിൽ മാത്രമാണ് ഇനി പ്രതീക്ഷയെന്നും ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ പണത്തിന് മീതെ കത്തോലിക്ക സഭയിലെ പിതാക്കൻമാർ വായ തുറക്കുന്നില്ലെന്നും കന്യാസ്ത്രീയുടെ സഹോദരി കൂട്ടിച്ചേര്‍ത്തു.

അതേസമയം, ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ 19ന് കേരളത്തിലെത്തുമെന്ന് പഞ്ചാബ് പൊലീസ് അന്വേഷണസംഘത്തെ അറിയിച്ചു. അടുത്ത രണ്ട് ദിവസത്തിനുള്ളിൽ അന്വേഷണസംഘം യോഗം ചേരും. അട്ടപ്പാടിയിൽ കന്യാസ്ത്രീ ധ്യാനത്തിനായി എത്തിയതായും അന്വേഷണസംഘം സ്ഥിരീകരിച്ചു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പിണറായിയിൽ പൊട്ടിയത് സ്ഫോടക വസ്തു തന്നെ, പൊലീസിന്റെയും സിപിഎമ്മിന്റേയും വാദം പൊളിച്ച് ദൃശ്യങ്ങൾ
ശബരിമല സ്വർണക്കൊള്ളക്കേസ്: പങ്കജ് ഭണ്ഡാരിയേയും ഗോവർധനേയും 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു