കരുണാകരനെ താഴെ ഇറക്കാന്‍ ഉമ്മന്‍ ചാണ്ടി നേതൃത്വം നല്‍കി, ആഞ്ഞടിച്ച് ടി.എച്ച് മുസ്തഫ

By Web TeamFirst Published Sep 16, 2018, 6:50 PM IST
Highlights

ചാരക്കേസില്‍ നമ്പി നാരായണന് അനുകൂലമായ സുപ്രീംകോടതി വിധിക്ക് പിന്നാലെ കരുണാകരനെ ചാരക്കേസില്‍ കുടുക്കിയത് അഞ്ചുപേരാണെന്ന് പദ്മജ വേണുഗോപാല്‍ ആരോപിച്ചിരുന്നു. അഞ്ചുപേരുടെ പേരുകള്‍ ജുഡീഷ്യല്‍ കമ്മീഷന് മുന്നില്‍ ആവശ്യമെങ്കില്‍ പറയുമെന്നും പദ്മജ പറഞ്ഞിരുന്നു. 

തിരുവനന്തപുരം: ചാരക്കേസിൽ ഉമ്മൻ ചാണ്ടിക്കും ചെന്നിത്തലക്കും ഹസ്സനും എതിരെ ആഞ്ഞടിച്ചു മുൻ മന്ത്രി ടി. എച്ച് മുസ്തഫ. കരുണാകരനെ താഴെ ഇറക്കിയ ഗൂഡാലോചനയ്ക്ക് നേതൃത്വം നല്കിയത് ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിലുള്ള എ ഗ്രൂപ്പാണ്. ഹസ്സൻ ഇന്നത്തെ പോലെ അന്നും അവസരവാദത്തിന്‍റെ ആൾരൂപമാണ്. കരുണാകരനെ താഴെ ഇറക്കാൻ ഉമ്മൻ ചാണ്ടിക്കൊപ്പം ചെന്നിത്തലയും നിന്നെന്നും ടി എച്ച് മുസ്തഫ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

ചാരക്കേസില്‍ നമ്പി നാരായണന് അനുകൂലമായ സുപ്രീംകോടതി വിധിക്ക് പിന്നാലെ കരുണാകരനെ ചാരക്കേസില്‍ കുടുക്കിയത് അഞ്ചുപേരാണെന്ന് പദ്മജ വേണുഗോപാല്‍ ആരോപിച്ചിരുന്നു. അഞ്ചുപേരുടെ പേരുകള്‍ ജുഡീഷ്യല്‍ കമ്മീഷന് മുന്നില്‍ ആവശ്യമെങ്കില്‍ പറയുമെന്നും പദ്മജ പറഞ്ഞിരുന്നു. ചാരക്കേസിലെ വിധിയോട് പ്രതികരിക്കാനില്ലെന്നായിരുന്നു ഉമ്മന്‍ ചാണ്ടിയുടെ പ്രതികരണം.

click me!